കോലിയുടെ ജഴ്​സിയിൽ സിമ്രൻജീത്ത്​, ഉമേഷ്​ യാദവി​േൻറതിൽ​ ഷാനവാസ്​.. കാരണമിതാണ്​

ദുബൈ: വിരാട്​ കോഹ്​ലിയുടെ ജഴ്​സിയിൽ സിമ്രൻജീത്​ സിങ്​, എ.ബി.ഡിവില്ലിയേഴ്​സി​േൻറതിൽ പരിതോഷ്​, ഉമേഷ്​ യാദവി​േൻറതിൽ ഷാനവാസ്​.. സൺറൈസേഴ്​സ്​ ഹൈദരാബാദുമായുള്ള മത്സരത്തിനിറങ്ങിയ റോയൽ ചാലഞ്ചേഴ്​സ്​ ബാംഗ്ലൂരു ടീമംഗങ്ങളുടെ ജഴസി കണ്ടവർ ഒന്നുഞെട്ടി. പിന്നെ കാര്യമറിഞ്ഞപ്പോൾ അഭിനന്ദനങ്ങളായി.

കോവിഡിനെതിരായ പോരാട്ടത്തിൽ അണിനിരന്നവരുടെ പേരുകളായിരുന്നു താരങ്ങളുടെ ജഴ്​സിയിലുണ്ടായിരുന്നത്​. പാവപ്പെട്ടവരെ സഹായിക്കാനായി സ്വമേധയാ വീടുകൾ കയറിയിറങ്ങി പണം സ്വരൂപിച്ച പഞ്ചാബുകാരനാണ്​ സിമ്രൻജീത്​ സിങ്​. ലോക്​ഡൗൺ കാലയളവിൽ​ ഭക്ഷണങ്ങൾ വിതരണം ചെയ്​തയാളാണ്​ ഡിവി​ല്ലിയേഴസി​െൻറ ജഴ്​സിയിലുള്ള പരിതോഷ്​. ഉമേഷ്​ യാദവി​െൻറ ജഴ്​സിയിലുള്ള ഷാനവാസ്​ ഷൈഖാക​െട്ട, കൊറോണ രോഗികൾക്ക്​ ഒാക്​സിജൻ സിലിണ്ടർ വാങ്ങാനായി സ്വന്തം കാർ വിറ്റയാളാണ്​. എല്ലാവരും ഇതുപോ​െല കോവിഡ്​ കാലത്തെ ഹീറോകളെ അഭിനന്ദിക്കണമെന്നും താരങ്ങൾ ട്വീറ്റ്​ ചെയ്​തു.

മത്സരത്തിൽ ബംഗളൂരു മലയാളി താരം ദേവ്​ദത്ത്​ പടിക്കൽ, എ.ബി ഡിവില്ലിയേഴ്​സ്​ എന്നിവരു​െട ബൗളിങ്​ കരുത്തിലും ചഹലി​െൻറ സ്​പിൻ മികവിലും സൺറൈസേഴ്​സ്​ ഹൈദരാബാദിനെ തോൽപ്പിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.