അശ്വിൻ ഇനി എലീറ്റ് ക്ലബിൽ; 700 വിക്കറ്റ്; മൂന്നാമത്തെ ഇന്ത്യൻ താരം

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിന്‍റെ ഒന്നാംദിനത്തിൽ സ്പിന്നർമാരുടെ പ്രകടനമാണ് ഇന്ത്യക്ക് മേൽക്കൈ നൽകിയത്. ആതിഥേയർ ഒന്നാം ഇന്നിങ്സിൽ 150 റൺസിന് പുറത്തായി.

രവിചന്ദ്രൻ അശ്വിൻ അഞ്ചു വിക്കറ്റും രവീന്ദ്ര ജദേജ മൂന്നു വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളിനിർത്തുമ്പോൾ ഒന്നാം ഇന്നിങ്സിൽ വിക്കറ്റൊന്നും നഷ്ടമാകാതെ 80 റൺസെന്ന നിലയിലാണ്. വിക്കറ്റ് വേട്ടയിലൂടെ അശ്വിൻ തന്‍റെ ക്രിക്കറ്റ് കരിയറിൽ അപൂർവ നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ താരം നേടിയ വിക്കറ്റുകൾ 700 കടന്നു.

ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് അശ്വിൻ. 953 വിക്കറ്റുകളുമായി സ്പിൻ ഇതിഹാസം അനിൽ കുംബ്ലെയും 707 വിക്കറ്റുകളുമായി ഹർഭജൻ സിങ്ങുമാണ് താരത്തിനു മുന്നിലുള്ളത്. അശ്വിന് 701 വിക്കറ്റുകളും. ഈ ഫോം തുടരുകയാണെങ്കിൽ താരത്തിന് അധികം വൈകാതെ ഹർഭജനെ മറികടക്കാനാകും.

അൽസാരി ജോസഫിന്‍റെ പുറത്താക്കിയാണ് അശ്വിൻ 700 വിക്കറ്റ് ക്ലബിൽ എത്തിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ 36കാരനായ അശ്വിന് പ്ലെയിങ് ഇലവിൽ ഇടമുണ്ടായിരുന്നില്ല. ഡൊമനിക വിൻഡ്സർ പാർക്കിൽ ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ ബ്രാത് വെയ്റ്റ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

പേസ് ബൗളർമാർക്കെതിരെ ശ്രദ്ധയോടെ ബാറ്റേന്തിയ വിൻഡീസ് ഓപണർമാർ പത്ത് ഓവർ പിന്നിടുമ്പോൾ സ്കോർ ബോർഡിൽ വിക്കറ്റൊന്നും നഷ്ടപ്പെട 29 റൺസ് ചേർത്തിരുന്നു. എന്നാൽ, അശ്വിനും ജദേജക്കും മുന്നിൽ തകർന്നടിയുന്നതാണ് പിന്നീട് കണ്ടത്.

Tags:    
News Summary - Ravichandran Ashwin Joins Elite Club, Crosses 700 International Wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.