Posted On
date_range Updated On
date_range രഞ്ജി ട്രോഫി: കേരളം ഇന്ന് കർണാടകക്കെതിരെ
തിരുവനന്തപുരം: രഞ്ജിട്രോഫി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കേരളം ഇന്ന് കരുത്തരായ കർണാടകക്കെതിരെ ഇറങ്ങും. എലൈറ്റ് ഗ്രൂപ് സിയിൽ കർണാടകയാണ് 26 പോയന്‍റുമായി മുന്നിൽ. 19 പോയന്‍റുമായി കേരളം രണ്ടാംസ്ഥാനത്താണ്. തുമ്പ സെന്‍റ് സേവ്യേഴ്സ് കെ.സി.എ ഗ്രൗണ്ടിൽ ജനുവരി 20 വരെയാണ് മത്സരം.
സിജോമോൻ ജോസഫ് തന്നെയാണ് കേരള ക്യാപ്റ്റൻ. അവസാന മത്സരത്തിൽ സർവിസസിനെതിരെ നേടിയ വമ്പൻ ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് കേരളം. ഗ്രൂപ്പിൽ ഝാർഖണ്ഡ്, ഛത്തിസ്ഗഢ്, സർവിസസിനെതിരെ ജയവും രാജസ്ഥാനോട് സമനിലയും നേടിയ കേരളം ഗോവക്കെതിരെ പരാജയപ്പെട്ടിരുന്നു. പുതുച്ചേരിക്കെതിരെയുള്ള മത്സരമാണ് കേരളത്തിന് ശേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.