Posted On
date_range Updated On
date_range രഞ്ജി ട്രോഫി; അസമിനെതിരെ കേരളത്തിന് മികച്ച തുടക്കം
ഗുവാഹതി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ അസമിനെതിരെ കേരളത്തിന് മികച്ച തുടക്കം. ഗുവാഹതിയിലെ ബർസാപാറ സ്റ്റേഡിയത്തിൽ നടന്ന എലൈറ്റ് ബി ഗ്രൂപ് പോരാട്ടത്തിന്റെ ആദ്യദിനം വെളിച്ചക്കുറവിനെ തുടര്‍ന്ന് നേരത്തെ കളി നിര്‍ത്തുമ്പോള്‍ കേരളം ഒരു വിക്കറ്റിന് 141 റണ്‍സെടുത്തു.
ക്യാപ്റ്റന്‍ രോഹന് കുന്നുമ്മലിന്റെ (95 പന്തില്‍ 83) വിക്കറ്റാണ് നഷ്ടമായത്. കൃഷ്ണ പ്രസാദ് (52), രോഹന് പ്രേം (4) എന്നിവരാണ് ക്രീസില്‍. സിദ്ധാർഥ് ശര്‍മക്കാണ് വിക്കറ്റ്.
സഞ്ജു സാംസൺ അഫ്ഗാനിസ്താനെതിരെ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ രോഹന് കുന്നുമ്മൽ ക്യാപ്റ്റനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.