ദ്രാവിഡിന്​ ഇന്ത്യയെ നമ്പർ വൺ ആക്കണം​; പക്ഷേ, കൂടെ നിൽക്കാതെ പുറംതിരിഞ്ഞ്​ സഹതാരങ്ങൾ- ഗാംഗുലിയെ പറയാ​െത പറഞ്ഞ്​ ​ഗ്രെഗ്​ ചാപ്പൽ

ന്യൂഡൽഹി: ബാറ്റ്​സ്​മാനായും അതുകഴിഞ്ഞ്​ പരിശീലകനായും ഇന്ത്യൻ ടീമിനെ അഭിമാനകരമായ നേട്ടങ്ങളിലേക്ക്​ വഴിനടത്തിയ ഇതിഹാസ താരം രാഹുൽ ദ്രാവിഡിനെ വാഴ്​ത്തി മുൻ ഓസീസ്​ താരം ഗ്രെഗ്​ ചാപ്പൽ. ഇന്ത്യയെ ലോകത്തെ ഏറ്റവും മികച്ച ടീമാക്കാനായിരുന്നു ദ്രാവിഡിന്​ മോഹമെങ്കിലും ദേശീയ ടീമിലെ സഹ താരങ്ങൾ കൂടെ നിന്നില്ലെന്ന്​ ഇന്ത്യൻ ടീം മുൻ പരിശീലകൻ കൂടിയായിരുന്ന ചാപ്പൽ കുറ്റപ്പെടുത്തി.

25 ടെസ്​റ്റുകളിലും 79 ഏകദിനങ്ങളിലും 50 മത്സരങ്ങളിലും ദ്രാവിഡ്​ ഇന്ത്യയെ നയിച്ചിരുന്നു. ഈ സമയം, മുൻനിര താരം സൗരവ്​ ഗാംഗുലി​യും കോച്ച്​ ചാപ്പലും തമ്മിൽ സ്വരച്ചേർച്ചയില്ലായിരുന്നു. ഒടുവിൽ ചാപ്പലി​െൻറ പുറത്താകലിൽ കാര്യങ്ങൾ എത്തി. 2007ൽ വിൻഡീസ്​ ലോകകപ്പിൽ ഇന്ത്യ രണ്ടാം റൗണ്ടിലെത്താൻ പോലുമാകാതെ പുറത്തായിരുന്നു. ഇതേ കുറിച്ച്​ കൂടിയായിരുന്നു ചാപ്പലി​െൻറ പരാമർശം.

''ദ്രാവിഡ്​ ഇന്ത്യയെ ലോകത്തെ ഏറ്റവും മികച്ച ടീമാക്കാൻ കൊതിച്ചു. ദുഃഖകരമെന്നു പറയ​ട്ടെ, ചിലർ പിന്തുണച്ചില്ല. അവർക്ക്​ ടീമിൽ ഇടംമാത്രമായിരുന്നു ലക്ഷ്യം. ചില മുതിർന്ന താരങ്ങൾ കരിയറിനൊടുവിലായതിനായതിനാൽ എങ്ങനെയും ടീമിൽ ഇടമുറപ്പിക്കാനായിരുന്നു തിടുക്കം കാണിച്ചത്​''- സൗരവ്​ ഗാംഗുലിയെ പറയാതെ പറഞ്ഞ്​ ചാപ്പൽ കുറ്റപ്പെടുത്തി. വിൻഡീസ്​ ലോകകപ്പിൽ ഇന്ത്യ ബംഗ്ലദേശിനോടും ശ്രീലങ്കയോടും പരാജയപ്പെട്ടിരുന്നു.

അതുകഴിഞ്ഞ്​, ഗാംഗുലി ടീമിന്​ പുറത്തായതിനെയും ചാപ്പൽ പരാമർശിച്ചു. ''സൗരവ്​ പുറത്തായതോടെ താരങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തി തുടങ്ങി. അദ്ദേഹത്തിന്​ ​പുറത്തേക്ക്​ വഴിയൊരുങ്ങുമെങ്കിൽ ആരും പുറത്താകുമെന്നുവന്നു. 12 മാസം ടീമിനൊപ്പം മികച്ച നിലയിൽ തുടർന്നു. അതുകഴിഞ്ഞ്​ വഷളായി''- ചാപ്പൽ പറഞ്ഞു.

Tags:    
News Summary - Rahul Dravid wanted India to be the best team, but didn’t receive support from his teammates, reckons Greg Chappell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.