ബ്രിട്ടീഷ്​ ഹൈകമീഷണറെ കന്നഡ പഠിപ്പിച്ച്​​​ ദ്രാവിഡ്​; വിഡിയോ കാണാം

ബംഗളൂരു: മുൻ ഇന്ത്യൻ ടീം നായകൻ രാഹുൽ ദ്രാവിഡ്​ ക്രിക്കറ്റിൽ നിന്ന്​ വിരമിച്ച ശേഷം പരിശീലകന്‍റെ റോളിലും തിളങ്ങുകയാണ്​. ശ്രീലങ്കക്കെതിരായ പരിമിത ഓവർ പരമ്പരകളിൽ ഇന്ത്യൻ ടീമിന്​ തന്ത്രമോതിയ ദ്രാവിഡ്​ രവി ശാസ്​ത്രിയുടെ പിൻഗാമിയായി സീനിയർ ടീമിന്‍റെ പരിശീലകനാകുമെന്ന്​ ഏറെക്കുറെ ഉറപ്പാണ്​.

കോച്ചിന്‍റെ റോളിനൊപ്പം 'ഭാഷാ അധ്യാപകൻ' എന്ന റോൾ കൂടി ഏറ്റെടുത്ത ദ്രാവിഡിന്‍റെ ഒരു വിഡിയോ ആണ്​ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്​. ഇന്ത്യയിലെ ബ്രിട്ടീഷ്​ ഹൈകമീഷണറായ അലക്​സ്​ എല്ലീസിനെയാണ്​ ദ്രാവിഡ്​ മാതൃഭാഷയായ കന്നഡ പഠിപ്പിച്ചത്​. കന്നഡയിലെ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു പദപ്രയോഗമാണ്​ ദ്രാവിഡിൽ നിന്ന്​ എല്ലിസ്​ പഠിച്ചെടുത്തത്​.

ഒരു റൺ എന്ന്​ അർഥം വരുന്ന 'ബേഗ ഒഡി' എന്ന കന്നഡ വാക്കാണ്​ ദ്രാവിഡ്​ എല്ലിസിനെ പഠിപ്പിച്ചത്​. ട്വിറ്ററിൽ പങ്കുവെച്ച വിഡിയോക്ക്​ ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചു. മുമ്പ്​ ക്രിക്കറ്റ്​ പദങ്ങൾ ഹിന്ദിയിയും തമിഴിലും എങ്ങനെയാണെന്നത്​ സംബന്ധിച്ച വി​ഡിയോകളും എല്ലിസ്​ ട്വീറ്റ്​ ചെയ്​തിരുന്നു.

Tags:    
News Summary - Rahul Dravid Teaches Kannada To British High Commissioner watch video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.