'ക്വാറൻറീനി​െൻറ 14ാം ദിവസം , ഒരു രാത്രി കൂടി'; വീട്ടിൽ പോകുന്ന ത്രിൽ പങ്കുവെച്ച്​ വാർണർ

സിഡ്​നി: കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ്​ 2021 പാതിവഴിയിൽ നിർത്തിവെച്ചതോടെ ഏറ്റവും കുടുതൽ ബുദ്ധിമുട്ടിയത്​ ആസ്​ട്രേലിയൻ താരങ്ങളാണ്​. ഇന്ത്യയിൽ നിന്ന്​ ആസ്​ട്രേലിയയിലേക്ക്​ യാത്രാനിരോധനമുണ്ടായിരുന്നതിനാൽ മാലദ്വീപ്​ വഴിയായിരുന്നു പലരും മടങ്ങിയത്​.

ഇപ്പോൾ സിഡ്​നിയിൽ 14 ദിവസത്തെ ക്വാറൻറീൻ പൂർത്തിയാക്കിയ ശേഷം ഭാര്യയെയും മക്കളെയും കാണാൻ പോകുന്നതി​െൻറ ത്രില്ലിലാണ്​ സൺറൈസേഴ്​സ്​ ഹൈദരാബാദ്​ താരം ഡേവിഡ്​ വാർണർ.

'ക്വാറൻറീനി​െൻറ 14ാം ദിവസം , ഒരു രാത്രി കൂടി. എ​െൻറ കുഞ്ഞുങ്ങളെ വീണ്ടും കാണാൻ എനിക്ക് കാത്തിരിക്കാനാവില്ല.' -കുടുംബചിത്രം സഹിതം വാർണർ ഇൻസ്​റ്റഗ്രാമിൽ കുറിച്ചു. ഇന്ത്യയിലെ കോവിഡ്​ ബാധ കണക്കിലെടുക്കു​േമ്പാൾ കുട്ടുകാർക്കൊപ്പം വാർണർ ജന്മനാട്ടിൽ കാലുകുത്തിയതിൽ വളരെ സന്തോഷമുണ്ടെന്ന്​ വാർണറി​െൻറ ഭാര്യ കാൻഡിസ്​ പ്രതികരിച്ചു.

സാമൂഹികമാധ്യമങ്ങളിൽ വളരെ സജീവമായ വാർണർ കഴിഞ്ഞ ദിവസം ഹൈദരാബാദ്​ ഐ.പി.എൽ നേടിയതി​െൻറ അഞ്ചാം വാർഷികത്തോടനുബന്ധിച്ച്​ നിരവധി ചിത്രങ്ങൾ ഇൻസ്​റ്റഗ്രാമിൽ പങ്കു​വെച്ചിരുന്നു.

സീസണിൽ ഹൈദരാബാദിന്​ ക്ലച്ച്​ പിടിക്കാൻ സാധിക്കാതിരുന്നതോടെ ടീം മാനേജ്​മെൻറ്​ നായക സ്​ഥാനം കെയ്​ൻ വില്യംസണിന്​ കൈമാറിയിരുന്നു. നായക സ്ഥാനം നഷ്​ടമായതിന്​ പുറമെ ടീം ഇലവനിൽ നിന്നും വാർണർ പുറത്തായിരുന്നു. ​ഏഴുമത്സരങ്ങളിൽ നിന്ന്​ ഒരു മത്സരം മാത്രം വിജയിച്ച ഹൈദരാബാദ്​ പോയൻറ്​ പട്ടികയിൽ ഏറ്റവും അവസാന സ്​ഥാനത്താണ്​.

Tags:    
News Summary - Quarantine Ending David Warner Excited Ahead of Family Reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.