ഒടുവിൽ പ്ലേ ഓഫ്​ കാണാതെ പഞ്ചാബ്​ പുറത്ത്​

ദുബൈ: നായകൻ ലോകേഷ്​ രാഹുലി​െൻറ ഇടിമിന്നൽ ബാറ്റിങ്ങിൽ അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്​സിനെ ഞെട്ടിച്ചെങ്കിലും പഞ്ചാബ്​ കിങ്​സ്​ ഐ.പി.എല്ലി​െൻറ പ്ലേ ഓഫ്​ കാണാതെ പുറത്തായി. പ്ലേ ഓഫ്​ സ്വപ്​നം കണ്ട്​ മികച്ച മാർജിനിൽ ജയിച്ചെങ്കിലും രാജസ്​ഥാൻ റോയൽസിനെ വമ്പൻ മാർജിനിൽ കൊൽക്കത്ത നൈറ്റ്​റൈ​ഡേഴ്​സ്​ പരാജയപ്പെടുത്തിയതോടെയാണ്​ പഞ്ചാബ്​ പുറത്തായത്​. വിശ്വരൂപം പുറത്തെടുത്ത്​ ഇടിമിന്നലായ രാഹുലി​െൻറ (42 പന്തിൽ 98 റൺസ് നോട്ടൗട്ട്​​) പ്രകടനം വൃഥാവിലായി.

55 പന്തിൽ 76 റൺസുമായി ഫാഫ്​ ഡുപ്ലസിസ്​ മാത്രം തിളങ്ങിയ ചെന്നൈയെ 134 ൽ ഒതുക്കിയ പഞ്ചാബ്​ 42 പന്ത്​ ബാക്കി നിൽക്കെയാണ് ജയം പിടിച്ചെടുത്തത്​. ഏഴു​ ബൗണ്ടറികളും എട്ടു​ സിക്​സറുകളും രാഹുലി​െൻറ ബാറ്റിൽനിന്ന്​ പറന്നു. ഡ്വെയ്​ൻ ബ്രാവോയെ സിക്​സറിനു പറത്തിയായിരുന്നു രാഹുലി​െൻറ വിജയാഘോഷം. 

Tags:    
News Summary - Punjab finally out of playoff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.