അവൻ പൊള്ളാർഡിന്‍റെ വരവ്​ ഓർമിപ്പിക്കുന്നു; പഞ്ചാബ്​ താരത്തെ ടോപ്​ ഓർഡറിൽ ഇറക്കിയാൽ സെഞ്ച്വറി ഉറപ്പെന്ന്​ സേവാഗ്​

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ്​ സീസൺ കോവിഡ്​ വ്യാപനം മൂലം അനിശ്ചിത കാലത്തേക്ക്​ മാറ്റിവെച്ചിരുന്നു. ഇതുവരെയുള്ള മത്സരങ്ങൾ വിലയിരുത്തു​േമ്പാൾ ചില മിന്നുന്ന പ്രകടനങ്ങൾ നാം കണ്ടു. രാജസ്​ഥാൻ റോയൽസ്​ താരങ്ങളായ സഞ്​ജു സാംസണിനും (119 vs പഞ്ചാബ്​ കിങ്​സ്​) ജോസ്​ ബട്​ലർക്കുമൊപ്പം (124 vs ഹൈദരാബാദ്​) റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂരിന്‍റെ ദേവ്​ദത്ത്​ പടിക്കലും (101* vs രാജസ്​ഥാൻ) സീസണിലെ സെഞ്ചൂറിയനായി.

മൂന്ന്​ സെഞ്ച്വറികൾ മാത്രമാണ്​ കാണാനായതെങ്കിലും സീസൺ മുഴുമിപ്പിക്കാനായിരുന്നെങ്കിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ കൂടി സെഞ്ച്വറി നമുക്ക്​ കാണാനാകുമായിരുന്നുവെന്ന്​ പറയുകയാണ്​ മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്​.

പഞ്ചാബ്​ കിങ്​സ്​ ബാറ്റ്​സ്​മാൻ ഷാറൂഖ്​ ഖാനാണ് സീസണിൽ​ ​െസഞ്ച്വറി നേടാൻ സാധ്യതയുള്ള ഇന്ത്യൻ താരമായി സേവാഗ്​ ഉയർത്തിക്കാണിക്കുന്നത്​. ഐ.പി.എൽ താരലേലത്തിൽ 5.5 കോടി രൂപ മുടക്കിയാണ്​ തമിഴ്​നാട്​ ബാറ്റ്​സ്​മാനെ പഞ്ചാബ്​ സ്വന്തമാക്കിയത്​.

'ഐ.പി.എല്ലിൽ വരവറിയിച്ച കീറൺ പൊള്ളാർഡിനെയാണ്​ അവനെ കാണു​േമ്പാൾ എനിക്ക്​ ഓർമ വരുന്നത്​. ക്രീസിൽ നിന്ന്​ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിക്കാനുള്ള കഴിവുള്ള അവന്​ പിന്നാലെയായിരുന്നു അന്ന്​ എല്ലാവരും. ഷാറൂഖി​നും അതേ കഴിവുകളുണ്ട്​. ഇതുവരെ ചെറിയ ഇന്നിങ്​സുകൾ മാമ്രാണ്​ കളിച്ചതെങ്കിലും ബാറ്റിങ്​ ലെനപ്പിൽ മുകളിലേക്ക്​ വന്നാൽ ഷാറൂഖിന്‍റെ തനി സ്വരൂപം നമുക്ക്​ കാണാനാകും' -സേവാഗ്​ ക്രിക്​ബസിനോട്​ പറഞ്ഞു. കരീബിയൻ ബാറ്റ്​സ്​മാനായ കീറൺ പൊള്ളാർഡിന്‍റെ ബാറ്റിങ്​ ശൈലിയോട്​ സാമ്യതയുള്ള ഷാറൂഖ്​ ഖാനെ പഞ്ചാബ്​ കോച്ച്​ അനിൽ കുംബ്ലെയും മുമ്പ്​ വാഴ്​ത്തിയിരുന്നു.

എട്ട്​ മത്സരങ്ങളിൽ നിന്ന്​ 107 റൺസാണ് ഷാ​റൂഖ്​​ ഇതുവരെ നേടിയത്​. ബാറ്റിങ്​ ഓർഡറിൽ താഴെ ബാറ്റ്​ ചെയ്​ത ഷാറൂഖ്​ 6*, 47, 15*, 22, 13, 0, 4 എന്നിങ്ങനെയാണ്​ സ്​കോർ ചെയ്​തത്​. സ്​ഥാനക്കയറ്റം ലഭിച്ചാൽ ഷാറൂഖ്​ ഉറപ്പായും മുന്നക്കം കടക്കുമെന്നാണ്​ സേവാഗ്​ പറയുന്നത്​.

പ്രഫഷനൽ ക്രിക്കറ്റ്​ കരിയറിൽ ഇനിയും ഷാറൂഖ്​ സെഞ്ച്വറി നേടിയിട്ടില്ല. 92* ഉം 69* ഫസ്റ്റ്​ക്ലാസിലെയും ലിസ്റ്റ്​ എയിലെയും താരത്തിന്‍റെ ഉയർന്ന സ്​കോറുകൾ. സീസൺ പുനരാരംഭിക്കു​േമ്പാൾ ഷാറൂഖ്​ തിളങ്ങുമെന്നാണ്​ ഏവരുടെയും പ്രതീക്ഷ. ആദ്യ എട്ട്​ മത്സരങ്ങളിൽ മൂന്ന്​ ജയവുമായി ആറാമതാണ്​ പഞ്ചാബ്​ ഇപ്പോൾ.

Tags:    
News Summary - punjab batsmen reminds young Kieron Pollard chance to hit T20 ton Virender Sehwag's praise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.