'നമ്മുടെ സിംഹങ്ങൾ വെല്ലുവിളികൾക്കിടയിലും വിരോചിതമായി പോരാടി​'; വൈകാരിക കുറിപ്പുമായി പ്രീതി സിന്റ

ന്യൂഡൽഹി: ഐ.പി.എൽ ചലഞ്ചേഴ്സ് ബംഗളുരുവിനോടേറ്റ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി പഞ്ചാബ് കിങ്സ് സഹ ഉടമ പ്രീതി സിന്റ. വൈകാരിക കുറിപ്പ് പങ്കുവെച്ചാണ് പ്രീതി സിന്റയുടെ പ്രതികരണം. ഈ വർഷം മനോഹരമായ യാത്രയാണ് തന്റെ ടീം നടത്തിയതെന്ന് പ്രീതി സിന്റ പറഞ്ഞു. അടുത്ത സീസണിൽ ഇത്തവണ നോൻകഴിയാത്തത് നേടുമെന്നും പ്രീതി സിന്റ പറഞ്ഞു.

എല്ലാവരേയും സന്തോഷിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന യാത്രയാണ് ടീമിലെ സിംഹക്കുട്ടികൾ നടത്തിയത്. ടീമിനെ മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റനിൽ തുടങ്ങി അൺ കാപ്ഡ് കളിക്കാർ വരെ അഭിനന്ദനം അർഹിക്കുന്നു. നിരവധി കളിക്കാരെ പരിക്ക് മൂലം നഷ്ടപ്പെട്ടിട്ടും മികച്ച രീതിയിൽ കളിക്കാനും പോയിന്റ് നിലയിൽ ഒന്നാമതെത്താനും നമുക്ക് കഴിഞ്ഞു.

റോയൽ ചലഞ്ചേഴ്സിനെതിരായ ഐ.പി.എൽ ഫൈനലിൽ ടീം തോറ്റതിന് പിന്നാലെ ശ്രേയസ് അയ്യർ അടക്കമുള്ള താരങ്ങളുടെ അടുത്തേക്ക് എത്തി പ്രീതി സിന്റ അവരെ ആശ്വസിപ്പിക്കുന്ന വിഡിയോകൾ വലിയ രീതിയിൽ വൈറലായിരുന്നു. കഴിഞ്ഞ 11 വർഷത്തിനിടെ ഒരിക്കൽ പോലും പഞ്ചാബ് കിങ്സ് ഐ.പി.എൽ ഫൈനൽ കളിച്ചിട്ടില്ല.

Tags:    
News Summary - Preity Zinta pens heartfelt note after IPL 2025 final loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.