Posted On
date_range Updated On
date_range വോണിന്റെ മരണം സ്വാഭാവികമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ബാങ്കോക്: താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ ഇതിഹാസ ക്രിക്കറ്റർ ഷെയ്ൻ വോണിന്റേത് സ്വാഭാവിക മരണമായിരുന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി തായ്ലൻഡ് പൊലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വോണിന്റെ കുടുംബത്തിനും ആസ്ട്രേലിയൻ എംബസിക്കും കൈമാറിയതായി അറിയിച്ച പൊലീസ് കുടുംബത്തിന് മരണകാരണത്തിൽ സംശയങ്ങളൊന്നുമില്ലെന്നും കൂട്ടിച്ചേർത്തു. വെള്ളിയാഴ്ചയാണ് തായ്ലൻഡിനെ സമൂയി ദ്വീപിലെ റിസോർട്ടിൽ വോണിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.