കോഹ്​ലിക്കൊപ്പം ചിത്രമെടുക്കണമെന്ന്​ പാകിസ്താ​നി ആരാധകൻ, പറ്റില്ലെന്ന്​ സെക്യൂരിറ്റി; പിന്നീട്​ സംഭവിച്ചത്​...

ദുബൈ: ഏഷ്യ കപ്പിനായി ദുബൈയിലെത്തിയിരിക്കുകയാണ്​ ഇന്ത്യ, പാകിസ്താൻ ഉൾപ്പെടെയുള്ള ടീമുകൾ. എല്ലാ ടീമുകളും ഐ.സി.സി അക്കാദമിയിലാണ്​ പരിശീലനം. ഇതിനിടയിലാണ്​ കോഹ്​ലിയുടെ കടുത്ത ആരാധകനായ മുഹമ്മദ്​ ജിബ്രാൻ എന്ന പാകിസ്താൻ പയ്യന്‍റെ രംഗപ്രവേശനം. തന്‍റെ എക്കാലത്തെയും ഹീറോയായ കോഹ്​ലിക്കൊപ്പം ചിത്രമെടുക്കണമെന്നായിരുന്നു ആഗ്രഹം. പരിശീലനം കഴിഞ്ഞ്​ മടങ്ങുന്ന കോഹ്​ലിയുടെ പിന്നാലെ കൂടിയെങ്കിലും സുരക്ഷ ജീവനക്കാർ സമ്മതിച്ചില്ല. എന്നാൽ, ഇ​ത്​ ശ്രദ്ധയി​ൽപെട്ട കോഹ്​ലി തിരിച്ചെത്തി അ​വനോടൊത്ത്​ ചിത്രമെടുക്കുകയായിരുന്നു. അവിടെ നിന്ന മറ്റ്​ ചിലർക്കും ചിത്രം സമ്മാനിച്ചാണ്​ കോഹ്​ലി മടങ്ങിയത്​.

പാകിസ്താൻ ആരാധകനോടുള്ള കോഹ്​ലിയുടെ സഹാനുഭൂതി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​. ലോകത്ത്​ മറ്റൊരു താരത്തിന്‍റെയും ആരാധകനല്ല താനെന്നും എന്നാൽ, വിരാട്​ കോഹ്​ലി​യോടൊപ്പം ചിത്രമെടുക്കാനാണ്​ ഇവിടെ എത്തിയതെന്നും മുഹമ്മദ്​ ജിബ്രാൻ പാകിസ്താൻ ചാനലിന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മാസങ്ങളായി ഇതിനായുള്ള കാത്തിരിപ്പായിരുന്നു. ഇതുവരെ ഒരു പാകിസ്താൻ താരത്തിനോടൊപ്പം പോലും ചിത്രമെടുത്തിട്ടില്ല. കോഹ്​ലി ഉടൻ പഴയ ഫോമിലേക്ക്​ മടങ്ങിയെത്തട്ടേയെന്നും അവൻ ആശംസിച്ചു.

Tags:    
News Summary - Pakistani fan wants to take picture with Kohli, security says no; What happened later

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.