‘ഇതിലും മികച്ചത് വരാനിരിക്കുന്നു...’; കോഹ്ലിയുമായുള്ള ആത്മബന്ധം വെളിപ്പെടുത്തി പാക് ബാറ്റർ

ലോകത്തുതന്നെ വലിയ ആരാധക വൃന്ദമുള്ള കായിക താരങ്ങളിലൊരാളാണ് വിരാട് കോഹ്ലി. പേരുകേട്ട ക്രിക്കറ്റ് താരങ്ങളും ഇതിൽ ഉൾപ്പെടും.

കോഹ്ലിയുമായി വലിയ ആത്മബന്ധം സൂക്ഷിക്കുന്ന താരമാണ് അദ്ദേഹത്തിന്‍റെ കടുത്ത ആരാധകൻ കൂടിയായ പാകിസ്താൻ ബാറ്റർ അഹ്മദ് ഷെഹ്സാദ്. കോഹ്ലിയുടെ മികച്ചത് വരാനിരിക്കുന്നതേയുള്ളുവെന്നും സൂപ്പർബാറ്റർ വീണ്ടും ഉദിച്ചുയരുമെന്നും ഷെഹ്സാദ് പറഞ്ഞു.

മുൻ ഇന്ത്യൻ നായകനെ വാനോളം പുകഴ്ത്തിയ പാക് താരം, ഇന്ത്യൻ ടെസ്റ്റ് ടീമിനെ പുതുക്കിപ്പണിഞ്ഞതിന്‍റെ ക്രെഡിറ്റ് കോഹ്ലിക്കാണെന്നും അഭിപ്രായപ്പെട്ടു. ‘ഞങ്ങൾ പരസ്പരം ബഹുമാനിക്കുന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ട് എനിക്ക് എന്തെങ്കിലും ഉപദേശം ആവശ്യമുള്ളപ്പോഴെല്ലാം അദ്ദേഹമാണ് എന്നെ സഹായിക്കുന്നത്. ഒരു കളിക്കാരനെന്ന നിലയിൽ ഞാൻ കോഹ്ലിയെ ഏറെ ബഹുമാനിക്കുന്നു. അദ്ദേഹത്തിലുണ്ടായ മാറ്റം അമ്പരപ്പിക്കുന്നതാണ്. അണ്ടർ 19 ലോകകപ്പിൽ കളിക്കുമ്പോൾ അൽപ്പം തടിച്ചവനായിരുന്നു. പക്ഷേ, ഇന്ന് അദ്ദേഹത്തിലുണ്ടായ മാറ്റങ്ങൾ പ്രശംസനീയമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിച്ചു. ഇത്രപെട്ടെന്ന് കാര്യങ്ങൾ ഗ്രഹിക്കാനുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല. അവന്റെ ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നേയുള്ളൂ’ -ഷെഹ്സാദ് പോഡ്കാസ്റ്റ് വിഡിയോയിൽ വെളിപ്പെടുത്തി.

ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനായിരുന്ന കാലത്ത്, കോഹ്ലി ടീമിനെ ഐ.സി.സി ലോക റാങ്കിങ്ങിൽ ഒന്നാമതെത്തിക്കുകയും ആസ്‌ട്രേലിയയിൽ പരമ്പര നേടുകയും ചെയ്തിരുന്നു. 2021 ജൂണിൽ ലോർഡ്‌സിൽ നടന്ന ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇന്ത്യ യോഗ്യത നേടിയിരുന്നു.

Tags:    
News Summary - Pakistani Batter On His Bond With Virat Kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.