പാകിസ്താന്​ ജയം; ഏഷ്യകപ്പിൽനിന്ന്​ ഇന്ത്യ പുറത്ത്​

ഷാർജ: ഇന്ത്യൻ പ്രതീക്ഷകൾക്ക്​ മേൽ കരിനിഴൽ വീഴ്ത്തി പാകിസ്താൻ അഫ്​ഗാനിസ്​താനെ തോൽപിച്ചു. അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ വിജയത്തിന്‍റെ വക്കിലെത്തിയ ശേഷമാണ്​ അഫ്​ഗാൻ തോൽവി വഴങ്ങിയത്​. ചെറിയ ടോട്ടലിലേക്ക്​ ബാറ്റ്​ വീശിയ പാകിസ്താൻ ഒരു വിക്കറ്റും നാല്​ പന്തും ശേഷിക്കെയാണ്​ വിജയിച്ചത്​. സ്​കോർ: അഫ്​ഗാനിസ്താൻ: 129/6. പാകിസ്താൻ: 131/9. ഇതോടെ ഇന്ത്യ ഏഷ്യകപ്പിന്‍റെ ഫൈനൽ കാണാതെ പുറത്തായി. ശ്രീലങ്കയും പാകിസ്താനും ഫൈനലിലെത്തി.

11 റൺസ്​ വേണ്ട അവസാന ഓവറിലെ ആദ്യ രണ്ട്​ പന്തിൽ പത്താം നമ്പർ ബാറ്റ്​സ്മാൻ നസീം ഷായുടെ ഇരട്ട സിക്സറാണ്​ പാക്​ വിജയമൊരുക്കിയത്​. പാകിസ്താന്​ വേണ്ടി ഷദബ്​ ഖാൻ (36), ഇഫ്തിഖാർ അഹ്​മദ്​ (30), മുഹമ്മദ്​ റിസ്​വാൻ (20), അഫ്​ഗാൻ നിരയിൽ ഇബ്രാഹിം സെദ്​രാൻ (35), ഹസ്​റത്തുല്ല സസായ്​ (21) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.

Tags:    
News Summary - Pakistan wins; India out of Asia Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.