'ഞാൻ വർഷങ്ങളായി അവിടെയാണ് കളിക്കുന്നത്.. ഇനിയും അവിടെ കളിച്ചാൽ മതി'; ഐ.പി.എൽ ചാമ്പ്യൻമാരുടെ മുൻ നായകൻ
അടുത്ത വർഷത്തെ ഐ.പി.എല്ലിലേക്കുള്ള മേഗാലേലത്തുനുള്ള തയ്യാറെടുപ്പിലാണ് താരങ്ങളും ടീമുകളുമെല്ലാം. ഇപ്പോഴിതാ തന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തന്ന നിലനിർത്തണമെന്ന് പറയുകയാണ് മുൻ കെ.കെ.ആർ ക്യാപ്റ്റനായിരുന്ന നിതീഷ് റാണ. കുറച്ച വർഷമായി താൻ കെ.കെ. ആറിൽ കളിക്കുന്നുവെന്നും കെ.കെ.ആർ തന്നെ നിലനിർത്തണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
'കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഞാൻ വർഷങ്ങളായി കളിക്കുന്നു. എന്നാൽ ടീമിൽ നിലനിർത്തുകയെന്നത് എന്റെ കൈയ്യിൽ മാത്രമുള്ള കാര്യമല്ല. അത് ടീം മാനേജ്മെന്റാണ് തീരുമാനിക്കുന്നത്. ഇതുവരെയും അത്തരമൊരു സന്ദേശം എനിക്ക് വന്നിട്ടില്ല. എങ്കിലും കൊൽക്കത്ത എന്നെ നിലനിർത്തുകയാണെങ്കിൽ അത് എന്റെ ഭാഗ്യമാണ്. എനിക്ക് കൊൽക്കത്തയ്ക്കൊപ്പം കളിക്കണമെന്നാണ് ആഗ്രഹം,' ഒരു പ്രമുഖ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ റാണ പറഞ്ഞു.
2015ൽ മുംബൈ ഇന്ത്യൻസിന് വേണ്ടിയാണ് റാണ ആദ്യമായി ഐ.പി.എല്ലിലെത്തിയത്. പിന്നീട് 2018 കെ.കെ.ആർ അദ്ദേഹത്തെ മേഗാ ലേലത്തിൽ സ്വന്തമാക്കുകയായിരുന്നു. 2023 സീസണിൽ കെ.കെ.ആറിന്‍റെ ക്യാപ്റ്റനാകാനും ഈ ഇടംകൈയൻ ബാറ്ററിന് സാധിച്ചു. കഴിഞ്ഞ സീസണിൽ കെ.കെ. ആർ ജേതാക്കളായപ്പോൾ താരത്തിന് രണ്ട് മത്സരം മാത്രമേ കളിക്കാൻ അവസരം ലഭിച്ചുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.