ഓസീസിനെ തകർത്തു;​ ന്യൂസിലാൻഡിന് ട്വന്‍റി 20​ പരമ്പര

വെല്ലിങ്​ടൺ: ഇരു ടീമുകളും രണ്ട്​ വീതം മത്സരങ്ങൾ വിജയിച്ചതോടെ കലാശപ്പോരാട്ടമായി മാറിയ അഞ്ചാം ട്വന്‍റി 20യിൽ ആസ്​ട്രേലിയയെ തകർത്ത്​ ന്യൂസിലാൻഡ്​ പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ്​ ചെയ്​ത ആസ്​ട്രേലിയ ഉയർത്തിയ 142 റൺസിന്‍റെ ചെറിയ വിജയലക്ഷ്യം 15.3 ഓവറിൽ ന്യൂസിലാൻഡ്​ മറികടക്കുകയായിരുന്നു.

ഒരു വിക്കറ്റിന്​ 74 റൺസെന്ന നിലയിൽ മുന്നേറിയ ഓസീസിന്​ തുടർച്ചയായി വിക്കറ്റുകൾ നഷ്​ടപ്പെട്ടതാണ്​​ തിരിച്ചടിയായത്​. 36 റൺസെടുത്ത ആരോൺ ഫിഞ്ച്​, 44 റൺസെടുത്ത മാത്യൂ വെയ്​ഡ്​ എന്നിവരാണ്​ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്​. മൂന്ന്​ വിക്കറ്റെടുത്ത സ്​പിന്നർ ഇഷ്​ സോധിയാണ്​ ഓസീസിനെ തകർത്തത്​.


മറുപടി ബാറ്റിങ്ങിനിറങ്ങിയ കീവീസ്​ അടിച്ചുതകർത്താണ്​ തുടങ്ങിയത്​. 46 പന്തിൽ 71 റൺസെടുത്ത മാർട്ടിൻ ഗപ്​റ്റിൽ, 36 റൺസെടുത്ത ഡെവൻ കോൺവോയ്​, 34 റൺസെടുത്ത ​െഗ്ലൻ ഫിലിപ്​സ്​ എന്നിവർ ആഞ്ഞുവീശിയതേ​ാടെ​ കീവിസ്​ വിജയ തീരമണഞ്ഞു​. നായകൻ കെയ്​ൻ വില്യംസൺ ആദ്യ പന്തിൽ തന്നെ പുറത്തായി.

പരമ്പരയിലെ ആദ്യ രണ്ട്​ മത്സരങ്ങളും ന്യൂസിലാൻഡ്​ വിജയിച്ചിരുന്നെങ്കിലും തുടർച്ചയായി രണ്ട്​ മത്സരങ്ങൾ വിജയിച്ച്​ ഓസീസ്​ പരമ്പരയിലേക്ക്​ ശക്തമായി തിരിച്ചുവന്നിരുന്നു. ഗപ്​റ്റിൽ മാൻ ഓഫ്​ ദി മാച്ചും ഇഷ്​ സോധി​ മാൻ ഓഫ്​ ദി സീരീസും ആയി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.