ആ വെടിക്കെട്ട് ഇന്നിങ്സുകൾ ഇനിയില്ല; ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ന്യൂസിലാൻഡ് താരം കോളിൻ മൻറൊ

ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ന്യൂസിലാൻഡ് വെടിക്കെട്ട് ബാറ്റർ കോളിൻ മൻറൊ. കിവീസിനായി 65 ട്വന്റി 20കളിലും 57 ഏകദിനങ്ങളിലും ഒരു ടെസ്റ്റിലും 37കാരൻ കളത്തിലിറങ്ങിയിട്ടുണ്ട്. 2020ൽ ഇന്ത്യക്കെതിരായ ട്വന്റി 20യിലാണ് അവസാനമായി ന്യൂസിലാൻഡ് ജഴ്സിയണിഞ്ഞത്. 2014, 2016, 2019 ട്വന്റി 20 ലോകകപ്പുകളിൽ ന്യൂസിലാൻഡ് ടീമിന്റെ ഭാഗമായിരുന്ന താരം ഇത്തവണയും ഇടം ലഭി​ക്കുമെന്ന പ്രതീക്ഷയിലായിരുന്നെങ്കിലും അതില്ലാതായതോടെ കളി നിർത്താൻ തീരുമാനമെടുക്കുകയായിരുന്നു.

ന്യൂസിലാൻഡിനായി ട്വന്റി 20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ ആറാമനാണ് കോളിൻ മൻറൊ. 31.34 ശരാശരിയിലും 156.44 സ്ട്രൈക്ക് റേറ്റിലും 1724 റൺസാണ് അടിച്ചുകൂട്ടിയത്. ഏകദിനത്തിൽ 1271 റൺസാണ് സമ്പാദ്യം. ക്രിക്കറ്റിന്റെ ചെറിയ ഫോർമാറ്റിൽ മൂന്ന് സെഞ്ച്വറി നേടിയ മൻറൊക്കൊപ്പമെത്താൻ മറ്റൊരു ന്യൂസിലാൻഡുകാരനുമായിട്ടില്ല.

‘ബ്ലാക്ക് ക്യാപ്സിന് (ന്യൂസിലാൻഡ്) വേണ്ടി കളിക്കുകയെന്നത് എന്റെ കളിജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ്. ആ ജഴ്‌സി ധരിക്കുന്നതിനേക്കാൾ അഭിമാനം എനിക്കൊരിക്കലും തോന്നിയിട്ടില്ല. എല്ലാ ഫോർമാറ്റുകളിലുമായി 123 തവണ എനിക്ക് അതിന് കഴിഞ്ഞുവെന്നത് ഞാൻ എപ്പോഴും അവിശ്വസനീയതയോടെ അഭിമാനിക്കുന്ന ഒന്നാണ്. ഞാൻ ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയാണ്’ -കോളിൻ മൻറൊ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Tags:    
News Summary - New Zealand cricketer Colin Munro has announced his retirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.