ശ്രീലങ്കയെ ആറ് വിക്കറ്റിന് തോൽപിച്ച് ന്യൂസിലൻഡിന് പരമ്പര

വെലിങ്ടൺ: മൂന്നാം ഏകദിനത്തിൽ ശ്രീലങ്കയെ ആറ് വിക്കറ്റിന് തോല്പിച്ച് ന്യൂസിലൻഡിന് പരമ്പര. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 41.3 ഓവറിൽ 157 റൺസിന് പുറത്തായി. 17.1 ഓവർ ബാക്കിനിൽക്കേ നാല് വിക്കറ്റ് നഷ്ടത്തിൽ കിവീസ് വിജയത്തിലെത്തി. വിൽ യങ് 86 റൺസുമായി പുറത്താകാതെ നിന്നു.

ഹെൻറി നിക്കോൾസ് 44 റൺസെടുത്തു. ഹെന്റി ഷിപ്ലെയും മാറ്റ് ഹെന്റിയും കിവീസിനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഒന്നാം ഏകദിനത്തിൽ ന്യൂസിലൻഡ് 198 റൺസിന് ജയിച്ചിരുന്നു. 

Tags:    
News Summary - New Zealand beat Sri Lanka by six wickets to win the series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.