കടപ്പാട്​: news 18

മൈക്കൽ വോണിന്‍റെയും പോണ്ടിങ്ങിന്‍റെയും പ്രവചനം പാളി; പൊങ്കാലയിട്ട്​ ആരാധകർ

മെൽബൺ: വിരാട്​ കോഹ്​ലി ഭാര്യയുടെ പ്രസവത്തിനായി നാട്ടിലേക്ക്​ മടങ്ങിയതും രോഹിത്​ ശർമ ഇനിയു​ം ടീമിനൊപ്പം ചേരാത്തതും മുഹമ്മദ്​ ഷമി പരിക്കേറ്റ്​ പുറത്താവുകയും ചെയ്​ത സാഹചര്യത്തിൽ ബോക്​സിങ്​ ഡേ ടെസ്​റ്റിൽ ആസ്​ട്രേലിയക്കെതിരെ ഇന്ത്യയുടെ തിരിച്ചുവരവ്​ പ്രതീക്ഷിച്ചവർ വളരെ ചുരുക്കമായതിരുന്നു. എന്നാൽ അഡ്​ലെയ്​ഡ്​ ഓവലിൽ 36 റൺസിന്​ പുറത്തായി നാണം കെട്ട ഇന്ത്യ പരമ്പര തോറ്റമ്പുമെന്ന്​ പ്രവചിച്ചവർ നിരവധിയാണ്​. മുൻ ഇംഗ്ലീഷ്​ നായകനും കമ​േന്‍ററ്ററുമായ മൈക്കൽ വോൺ, മുൻ ആസട്രേലിയൻ നായകൻ റിക്കി പോണ്ടിങ്​ എന്നിവർ ഇന്ത്യ പരമ്പരയിൽ സമ്പുർണ്ണ തോൽവി ഏറ്റുവാങ്ങുമെന്ന്​ പ്രവചിച്ചു.

'പറഞ്ഞി​ല്ലേ ഇന്ത്യ ടെസ്റ്റ്​ പരമ്പരയിൽ ആസ്​ട്രേലിയയോട്​ 4-0ത്തിന്​ തോൽക്കാൻ പോകുകയാണ്​' വോൺ ഡിസംബർ 19ന്​ ട്വീറ്റ്​ ചെയ്​തു. ഇപ്പോൾ എം.സി.ജിയിൽ എട്ട്​ വിക്കറ്റിന്‍റെ തകർപ്പൻ ജയവുമായി ടീം ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തിയ വേളയിൽ മുൻതാരങ്ങളെ പൊങ്കാലയിടുകയാണ്​ ആരാധകർ.

ബോളിവുഡ്​ സിനിമയിലെ ഒരു രംഗം പങ്കുവെച്ച്​ മുൻ ഇന്ത്യൻ താരം വസീം ജാഫറും വോണിനെ ട്രോളിയിട്ടുണ്ട്​. 'നിങ്ങൾ എന്താണ്​ അവസാനം പറഞ്ഞത്​? വൈറ്റ്​വാഷ്​?' എന്ന കു​റിപ്പോടെയുള്ള മീമാണ്​ വോണിന്‍റെ ട്വീറ്റ്​ റീട്വീറ്റ്​ ചെയ്​ത്​ ജാഫർ പങ്കുവെച്ചത്​.

അഡ്​ലെയ്​ഡ്​ ഫലത്തിന്​ പിന്നാലെ കോഹ്​ലിയില്ലാതെ ഇന്ത്യ ആസ്​ട്രേലിയയെ തോൽപിച്ചാൽ അവർക്ക്​ ഒരു വർഷം സന്തോഷിക്കാനുള്ള വകയായെന്ന്​​ മുൻ ഓസീസ്​ നായകൻ മൈക്കൽ ക്ലാർക്ക്​ അഭിപ്രായപ്പെട്ടിരുന്നു. ഇവരുടെയെല്ലാം പ്രവചനങ്ങളെ കാറ്റിൽ പറത്തിയ ​പ്രകടനമാണ്​ അജിൻക്യ രഹാനെക്ക്​ കീഴിൽ ഇന്ത്യ കാഴ്ചവെച്ചത്​. നാലാം ദിനം ആസ്​ട്രേലിയ ഉയർത്തി 70 റൺസ്​ വിജയലക്ഷ്യം വെറും രണ്ട്​ വിക്കറ്റ്​ നഷ്​ടത്തിൽ ഇന്ത്യ മറികടന്നു.

നാലാം ദിനം രണ്ടാം ഇന്നിങ്​സ്​ പുനരാരംഭിച്ച ഓസീസ്​ 200 റൺസിന്​ പുറത്തായി. 69 റൺസ്​ മാത്രമായിരുന്നു ആതിഥേയരു​ടെ ലീഡ്​. മായങ്ക്​ അഗർവാളിന്‍റെയും (5) ചേതേശ്വർ പുജാരയുടെയും (3) വിക്കറ്റുകൾ നേരത്തെ നഷ്​ടമായെങ്കിലും സ്​റ്റൈലിഷ്​ ബാറ്റിങ്​ പ്രകടനം കാഴ്ചവെച്ച അരങ്ങേറ്റക്കാരൻ ശുഭ്​മാൻ ഗില്ലും (35*) രഹാനെയും (27*) ടീമിനെ അനായാസം വിജയതീരമണച്ചു.

സോഷ്യൽ മിഡിയയിൽ മുൻതാരങ്ങളെ ​േട്രാളിയുള്ള ചില ട്വീറ്റുകൾ ചുവടെ:








Tags:    
News Summary - Netizens troll Michael Vaughan and ricky ponting for predicting India's whitewash against Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.