റിക്കിൽട്ടനും സൂര്യകുമാറിനും അർധസെഞ്ച്വറി; മുംബൈക്കെതിരെ ലഖ്നോ സൂപ്പർ ജയന്റ്സിന് 216 റൺസ് വിജയലക്ഷ്യം

മുംബൈ: ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ലഖ്നോ സൂപ്പർ ജയന്റ്സിന് 216 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 215 റൺസെടുത്തത്.

32 പന്തിൽ 58 റൺസെടുത്ത റിയാൻ റിക്കെൽട്ടന്റെയും 28 പന്തിൽ 54 റൺസെടുത്ത സൂര്യകുമാർ യാദവിന്റെയും ഇന്നിങ്സാണ് മുംബൈയെ കൂറ്റൻ സ്കോറിലെത്തിച്ചത്.

രോഹിത് ശർമ 12ഉം തിലക് വർമ ആറും നായകൻ ഹാർദിക് പാണ്ഡ്യ അഞ്ചും റൺസെടുത്ത് പുറത്തായി. വിൽ ജാക്സ് ( 29) നമൻ ധിർ (25) കോർബിൻ ബോഷ് (20) എന്നിവരുടെ ചെറുത്ത് നിൽപാണ് സ്കോർ 200 കടത്തിയത്. 

ലഖ്നോക്ക് വേണ്ടി മായങ്ക് അഗർവാളും അവേശ് ഖാനും രണ്ടുവീതം വിക്കറ്റ് വീഴ്ത്തി.

Tags:    
News Summary - mumbai indians vs lucknow super giants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.