'രണ്ടെണ്ണം കിട്ടിയിരുന്നെങ്കിൽ റിസൽട്ട് മാറിയേനെ, തെറ്റ് എന്‍റെ ഭാഗത്താണ്; മത്സരം ശേഷം ധോണി

ആവേശം കൊടുമുടിയിലെത്തിയ ചെന്നൈ സൂപ്പർ കിങ്സ്- റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു മത്സരത്തിൽ അവസാന പന്തിൽ ആർ.സി.ബി വിജയിച്ചു. അവസാന പന്ത് വരെ ആവേശം ചോരാതിരുന്ന മത്സരത്തിൽ ഒരു റൺസിനാണ് ആർ.സി.ബിയുടെ വിജയം. ബംഗളൂരുവിന്‍റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയിൽ നടന്ന മത്സരത്തിൽ രണ്ട് റൺസിന്റെ തോൽവിയാണ് മുൻ ചാമ്പ്യൻമാർ വഴങ്ങിയത്‌. ഇതോടെ സീസണിലെ ഒമ്പതാം തോൽവിയും ടീമിന് നേരിടേണ്ടി വന്നു.

മത്സരത്തിൽ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർ.സി.ബി അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 213 റൺസ് നേടിയിരുന്നു. വിരാട് കോഹ്ലി, ജേകബ് ബേഥൽ, റൊമാരിയോ ഷെപ്പേർഡ് എന്നിവരുടെ അർധ സെഞ്ച്വറികളുടെ ബലത്തിലാണ് ബംഗളൂരു മികച്ച സ്കോറിലെത്തിയത്.

മറുപടി വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ പോരാട്ടം 211ൽ അവസാനിച്ചു. അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തിൽ ചെന്നൈക്കായി യുവതാരം ആയുഷ് മാഹ്ത്രെയും രവീന്ദ്ര ജഡേജയും കരുത്ത് കാണിച്ചു.

മത്സരശേഷം തോൽവിയെ കുറിച്ച് ചെന്നൈ നായകൻ എം.എസ്. ധോണി സംസാരിച്ചിരുന്നു. താൻ കുറച്ച് കൂടെ മികച്ച ഷോട്ടുകൾ കളിച്ച് റൺസ് നേടണമായിരുന്നെന്നതിനാൽ തോൽവിയുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് ധോണി പറഞ്ഞു. ബംഗളൂരു താരം റൊമാരിയോ ഷെപ്പേർഡ് വളരെ നന്നായി കളിച്ചുവെന്നും ചെന്നൈ ബൗളർമാർ യോർക്കറുകൾ എങ്ങനെ എറിയണമെന്ന് പഠിക്കേണ്ടതുണ്ട് എന്നും ധോണി കൂട്ടിച്ചേർത്തു.

'ഞാൻ രൺ മൂന്ന് ഷോട്ടുകൾ നല്ല രീതിയിൽ കളിച്ച് കുറച്ച് റൺസ് നേടണമായിരുന്നു. അത് പ്രഷർ കുറക്കാൻ സാധിച്ചേനെ. അതിനാൽ തോൽവിയുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. റൊമാരിയോ ഷെപ്പേർഡ് വളരെ നന്നായി കളിച്ചു. ഞങ്ങളുടെ ബൗളർമാർ എറിഞ്ഞ പന്തുകൾ പരമാവധി പ്രയോജനപ്പെടുത്തി. യോർക്കറുകൾ എങ്ങനെ എറിയണമെന്ന് നമ്മൾ പഠിക്കേണ്ടതുണ്ട്. കാരണം ബാറ്റർമാരെ വലിയ ഷോട്ടുകൾ അടിക്കുന്നത് തടയാൻ കഴിയുന്ന ഒരു ഡെലിവറിയാണ് ഇത്,' ധോണി പറഞ്ഞു.

ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ റോയൽ ചാലഞ്ചേഴ്‌സ് പ്ലേഓഫ് പ്രവേശനം ഏതാണ്ടുറപ്പാക്കി. സ്കോർ: റോയൽ ചാലഞ്ചേഴ്‌സ് ബംഗളൂരു - 20 ഓവറിൽ അഞ്ചിന് 213, ചെന്നൈ സൂപ്പർ കിങ്സ് - 20 ഓവറിൽ അഞ്ചിന് 211.

Tags:    
News Summary - ms Dhoni says he tkes the blame for csk's lose against rcb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.