മോഹൻലാൽ ഐ.പി.എൽ ടീം സ്വന്തമാക്കുമോ​?; വാസ്​തവം അറിയാം

ദുബൈ: ഐ.പി.എൽ ഫൈനൽ മത്സരത്തിന്​ സാക്ഷിയാകാൻ​ ദുബൈ അന്താരാഷ്​ട്ര സ്​റ്റേഡിയത്തിൽ നടൻ മോഹൻലാൽ എത്തിയതിന്​ പിന്നാലെ ​താരം ഐ.പി.എൽ ടീം സ്വന്തമാക്കുന്നുവെന്ന് പ്രചാരണം കൊഴുക്കുന്നു. അടുത്ത ഐ.പി.എൽ സീസണിൽ 9 ടീമുകൾ ഉണ്ടാകുമെന്ന സൂചനകൾ ബി.സി.സി.ഐ നൽകിയതും പ്രചാരണം കൊഴുക്കാൻ ഇടയാക്കി. എന്നാൽ ഇതുസംബന്ധിച്ച്​ പ്രചരിക്കുന്ന 'ദി ഹിന്ദു'വിൻെറ ഓൺലൈൻ വാർത്ത 2009ലേതാണ്​. ഇതുസംബന്ധിച്ച്​ മോഹൻലാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ യാതൊരു പ്രതികരണവും അറിയിച്ചില്ല.

ഐ.പി.എൽ സംപ്രേക്ഷണാവകാശമുള്ള സ്​റ്റാർ ഗ്രൂപ്പുമായുള്ള ബന്ധം മൂലമാണ്​​ മോഹൻ ലാലിന്​ ഐ.പി.എൽ ഫൈനലിൽ പ്രത്യേക അതിഥിയായി പ​ങ്കെടുക്കാനായത്​. ഡിസ്​നി-സ്​റ്റാർ കൺഡ്രി ഹെഡ്​ കെ.മാധവൻ ലാലിൻെറ കൂടെയുണ്ടായിരുന്നു.

2009ൽ മോഹൻലാലും പ്രിയദർശനും ചേർന്ന്​ ഐ.പി.എൽ ടീമിനായി ശ്രമിച്ചിരുന്നെങ്കിലും താങ്ങാനാകാത്തതിനാൽ ശ്രമം ഒഴിവാക്കിയിരുന്നു. തുടർന്ന്​ 2011ൽ കൊച്ചി ആസ്ഥാനമാക്കി കൊച്ചി ടസ്​കേഴ്​സ്​ ക്ലബ്​ വന്നെങ്കിലും ഒരൊറ്റ സീസൺകൊണ്ട്​ തന്നെ ക്ലബ്​ ഐ.പി.എൽ വിട്ടിരുന്നു.

ബി.സി.സി.​െഎക്ക്​ വാർഷിക ഗാരൻറി നൽകിയില്ലെന്ന പേരിൽ 2011ലാണ്​ കൊച്ചി ടസ്​കേഴ്​സിനെ ​െഎ.പി.എല്ലിൽനിന്ന്​ പുറത്താക്കിയത്​. 300കോടി നഷ്​ടപരിഹാരം നൽകിയാൽ കോടതിക്ക്​ പുറത്ത്​ കേസ്​ തീർക്കാമെന്ന്​ ടസ്​കേഴ്​സ്​ മാനേജ്​മെൻറ്​ അറിയിച്ചിരുന്നെങ്കിലും ബി.സി.സി.ഐ സമ്മതിച്ചിരുന്നില്ല. പിന്നീട്​ ബി.സി.സി.ഐ ഒത്തുതീർപ്പ്​ ശ്രമങ്ങൾ നടത്തിയെങ്കിലും ടസ്​കേഴ്​സ് ഉടമകൾ വഴങ്ങിയില്ല. തുടർന്ന്​ ടസ്​കേഴ്​സിന്​ 550 കോടി രൂപ നഷ്​ടപരിഹാരം നൽകണമെന്ന്​ തർക്ക പരിഹാര പാനൽ ഉത്തരവിട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT