ജഴ്​സിയിൽ നിന്നും മദ്യക്കമ്പനിയുടെ ലോഗോ നീക്കണമെന്ന്​ മുഈൻ അലി; ആവശ്യം ചെന്നൈ ടീം അംഗീകരിച്ചു

ചെന്നൈ: ​ഇക്കഴിഞ്ഞ ഐ.പി.എൽ ലേലത്തിൽ പൊന്നും വിലകിട്ടിയ താരങ്ങളിലൊരാളാണ്​ ഇംഗ്ലീഷ്​ ആൾ റൗണ്ടർ മുഈൻ അലി. ഏഴ്​ കോടി രൂപക്കാണ്​ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്​സ്​ വിട്ട്​ അലി ചെന്നൈ സൂപ്പർ കിങ്​സിലെത്തിയത്​.

ഐ.പി.എൽ ഈ ആഴ്ച ആരംഭിക്കാനിരിക്കേ മുഈൻ അലി ചെന്നൈ ടീമിന്​ മുമ്പിൽ വെച്ച ആവശ്യം ചർച്ചയാകുകയാണ്​. തന്‍റെ ടീം ജഴ്​സിയിൽ നിന്നും മദ്യക്കമ്പനിയുടെ ലോഗോ ഒഴിവാക്കണമെന്നായിരുന്നു അലിയുടെ ആവശ്യം. ചെന്നൈ മാനേജ്​മെന്‍റ്​ അലിയുടെ ആവശ്യം ഉടൻ അംഗീകരിച്ചു.

ഇസ്​ലാം മത വിശ്വാസം പാലിക്കുന്ന മുഈൻ അലി മതപരമായ കാരണത്താൽ മദ്യക്കമ്പനിയുടെ ലോഗോ ധരിക്കാറില്ല. ഇംഗ്ലീഷ്​ താരങ്ങൾ കിരീടം ഏറ്റുവാങ്ങു​േമ്പാൾ മദ്യമൊഴിച്ചുള്ള ആഘോഷത്തിൽ നിന്നും മാറി നിൽക്കുന്ന അലിയുടെ ചിത്രങ്ങൾ നേരത്തേ വൈറലായിരുന്നു. മുമ്പ്​ ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയും സമാന നിലപാട്​ സ്വീകരിച്ചിരുന്നു. മദ്യക്കമ്പനിയുടെ ലോഗോ ധരിക്കാത്തതിനാൽ ഓരോ മത്സരത്തിലും ടീമിന്​ ഫൈൻ നൽകിയാണ്​ അംല ദക്ഷിണാഫ്രിക്കക്കായി കളത്തിലിറങ്ങുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.