പ​ര​മ്പ​ര ല​ക്ഷ്യ​മി​ട്ട് രോ​ഹി​തും സം​ഘ​വും; ഇന്ത്യ-ലങ്ക രണ്ടാം ട്വന്റി20 ഇന്ന്

ധ​രം​ശാ​ല: വെ​സ്റ്റി​ൻ​ഡീ​സി​നെ തൂ​ത്തു​വാ​രി​യ​തി​നു പി​ന്നാ​ലെ ശ്രീ​ല​ങ്ക​ക്കെ​തി​രെ​യും പ​ര​മ്പ​ര വി​ജ​യം ല​ക്ഷ്യ​മി​ട്ട് രോ​ഹി​ത് ശ​ർ​മ​യും സം​ഘ​വും ശ​നി​യാ​ഴ്ച ര​ണ്ടാം ട്വ​ന്റി20 മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്നു. ഈ ​വ​ർ​ഷാ​വ​സാ​നം ആ​സ്ട്രേ​ലി​യ​യി​ൽ ന​ട​ക്കു​ന്ന ട്വ​ന്റി20 ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യി ആ​യു​ധ​ങ്ങ​ൾ രാ​കി​മി​നു​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ടീം ​ഇ​ന്ത്യ.

വി​ൻ​ഡീ​സി​നെ​തി​രെ നി​റം​മ​ങ്ങി​യ ശേ​ഷം ല​ങ്ക​ക്കെ​തി​രാ​യ ആ​ദ്യ ക​ളി​യി​ൽ മി​ന്നി​ത്തി​ള​ങ്ങി​യ ഇ​ഷാ​ൻ കി​ഷ​ന്റെ ഫോ​മാ​ണ് ടീ​മി​ന്റെ പ്ല​സ് പോ​യ​ന്റ്. നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ​യു​ടെ​യും ശ്രേ​യ​സ് അ​യ്യ​രു​ടെ​യും മി​ക​വും ടീ​മി​ന് തു​ണ​യാ​വും. ക​ഴി​ഞ്ഞ ക​ളി​യി​ൽ ടീ​മി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടും ബാ​റ്റി​ങ്ങി​നി​റ​ങ്ങാ​ൻ അ​വ​സ​രം ല​ഭി​ക്കാ​തി​രു​ന്ന മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ഇ​ന്ന് അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. 

Tags:    
News Summary - Men in blue aiming Series win; India-Sri Lanka second T20I today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.