Posted On
date_range Updated On
date_range സഹീർ ഖാന്റെ റസ്റ്ററന്റ് അടങ്ങിയ കെട്ടിടത്തിൽ വൻ തീപിടിത്തം
മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഹീർ ഖാന്റെ റസറ്ററന്റ് അടങ്ങിയ കെട്ടിടത്തിൽ വൻ തീപിടിത്തം. പുണെയിലെ ലുല്ലാ നഗർ ചൗക്കിലുള്ള മാർവൽ വിസ്തയിലാണ് ചൊവ്വാഴ്ച രാവിലെ 8.45ഓടെ തീപിടിത്തമുണ്ടായത്. ഏഴ് നിലകളുള്ള കെട്ടിടത്തിന്റെ മുകൾനില പൂർണമായി കത്തിനശിച്ചതായാണ് റിപ്പോർട്ട്.
ആറ് യൂനിറ്റ് അഗ്നിരക്ഷ സേനയെത്തി 10 മണിയോടെയാണ് തീയണച്ചത്. തീ നിയന്ത്രണവിധേയമായതായി വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് സഹീർ ഖാന്‍സ് ഡൈന്‍ ഫൈന്‍ എന്ന പേരില്‍ മുന്‍ ഇന്ത്യന്‍ പേസറുടെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റ് പ്രവർത്തിക്കുന്നത്. തീപിടിത്തത്തിൽ മറ്റു നിലകളിൽ നാശനഷ്ടങ്ങളോ കേടുപാടുകളോ സംഭവിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ആളപായവും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.