ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ രോഹിത് ശർമ വിരമിച്ചതിന് പിന്നാലെ അടുത്ത നായകൻ ആരാകണമെന്നുള്ള ചർച്ചകൾ സജീവമാണ്. പലരും വ്യത്യസ്ത താരങ്ങളെ ക്യാപ്റ്റൻ സ്ഥാനം ഏൽപ്പിക്കണമെന്ന് പറയുന്നുണ്ട്. എന്നാൽ ഇന്ത്യക്ക് ക്യാപ്റ്റനാക്കാൻ ഏറ്റവും നല്ലത് ജസ്പ്രീത് ബുംറയാണെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം മദൻ ലാൽ. ടെസ്റ്റ് ഫോര്‍മാറ്റില്‍ ദേശീയ ടീമിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി ജസ്പ്രീത് ബുംമ്രയാണെന്നാണ് മദന്‍ ലാല്‍ പറയുന്നത്.
ഇന്ത്യയെ നയിക്കാന്‍ ശരിയായ വ്യക്തി ജസ്പ്രിത് ബുംറയായാണെന്ന് എനിക്ക് തോന്നുന്നു. അവൻ ഫിറ്റും ഫിറ്റും ലഭ്യവുമാണെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ബുംറയായിരിക്കും ആദ്യ ചോയ്‌സ്,' മദൻലാൽ പറഞ്ഞു. 2024-25 വർഷത്തിൽ നടന്ന ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിലെ റണ്ട് മത്സരത്തിൽ ബുംറ ഇന്ത്യയെ നയിച്ചിരുന്നു. അതിന് മുമ്പ് 2022ൽ ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് മത്സരത്തിലും താരം ഇന്ത്യയെ നയിച്ചിട്ടുണ്ട്.
ആസ്ട്രേലിയൻ മണ്ണിൽ റൺസിന്‍റെ അടിസ്ഥാനത്തിൽ ഏറ്റവും വലിയ വിജയം ഇന്ത്യക്ക് നേടികൊടുത്ത നായകനും ബുംറയാണ്. ബോർഡർ ഗവാസ്കറിൽ നായകൻ രോഹിത് ശർമ പുറത്തിരുന്ന ആദ്യ ടെസ്റ്റിൽ ബുംറയായിരുന്നു ഇന്ത്യയെ നയിച്ചത്. മത്സരത്തിൽ ഇന്ത്യ 295 റൺസിന്‍റെ കൂറ്റൻ വിജയം സ്വന്തമാക്കുകയും ചെയ്തു. മൂന്ന് ടെസ്റ്റ് മത്സരത്തിൽ നിന്നുമായി 15 വിക്കറ്റുകൾ സ്വന്തമാക്കാനും ബുംറക്ക് സാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.