‘പൂരാൻ വെടിക്കെട്ടിൽ ഹൈദരാബാദ് സ്വാഹ’; ലഖ്നൗവിന് ഏഴ് വിക്കറ്റ് ജയം

ഹൈദരാബാദ്: സൺറൈസേഴ്‌സ് ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്തുവിട്ട് ലഖ്‌നൗ സൂപ്പർ ജയൻറ്‌സ്. ആറു വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം നാല് പന്തുകളും ഏഴ് വിക്കറ്റുകളും ബാക്കി നിൽക്കെയാണ് ലഖ്നൗ മറികടന്നത്. സ്കോർ: സൺറൈസേഴ്സ് - 182 (6 wkts, 20 Ov) / ലഖ്നൗ - 185 (3 wkts, 19.2 Ov)

പ്രേരക് മങ്കാദിന്റെ അർധസെഞ്ച്വറിയും (45 പന്തുകളിൽ 64) നികോളാസ് പൂരാന്റെ വെടിക്കെട്ട് ഇന്നിങ്സുമാണ് ( 13 പന്തുകളിൽ 44) ലഖ്നൗവിന് തുണയായത്.

മൂന്നാം ഓവറിൽ തന്നെ രണ്ട് റൺസ് മാത്രമെടുത്ത കെയ്ൽ മയേഴ്സിനെ നഷ്ടമായെങ്കിലും ക്വിന്റൻ ഡീ കോക്കും (19 പന്തുകളിൽ 29), പ്രേരക് മങ്കാദും ചേർന്നാണ് ലഖ്നൗവിന്റെ സ്കോർ ഉയർത്തിയത്. ഡീകോക്ക് പോയതോടെ മാർകസ് സ്റ്റോയിനിസിനെ (25 പന്തുകളിൽ 40) കൂട്ടുപിടിച്ചു. 16-ാം ഓവറിൽ സ്റ്റോയിനിസ് അഭിഷേക് ശർമയുടെ പന്തിൽ പുറത്തായി. തുടർന്ന് നികോളാസ് പൂരാന്റെ വെടിക്കെട്ടിനായിരുന്നു ഹൈദരാബാദ് സാക്ഷിയായത്. നാല് സിക്സും മൂന്നും ഫോറുമടങ്ങുന്നതായിരുന്നു പൂരാന്റെ ഇന്നിങ്സ്. 

നേരത്തെ, ഹെൻട്രിച്ച് ക്ലാസൻ (47), അൻമോൽപ്രീത് സിങ് (36), അബ്ദു സമദ് (37), എയ്ഡൻ മർക്രം (28) എന്നിവരാണ് ഹൈദരാബാദിനായി പൊരുതിയത്. ഓപ്പണർ അഭിഷേക് ശർമ(7) യും ഗ്ലെൻ ഫിലിപ്പും (0) പെട്ടെന്ന് പുറത്തായപ്പോൾ രാഹുൽ ത്രിപാതി (20) റൺസ് നേടി. 

Tags:    
News Summary - Lucknow Super Giants beats Sunrisers Hyderabad by 7 wkts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.