പരിക്ക്: രാഹുലും ഉനദ്കട്ടും പുറത്ത്

ന്യൂഡൽഹി: പരിക്കേറ്റ ലഖ്നോ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ.എൽ. രാഹുലും ബൗളർ ജയദേവ് ഉനദ്കട്ടും ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്തായി. പരിക്ക് ഗുരുതരമായതിനാൽ ഇരുവർക്കും ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാവുമെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

അടുത്ത മാസം ആസ്ട്രേലിയക്കെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമാണ് മുൻനിര ബാറ്ററായ രാഹുലും പേസ് ബൗളറായ ഉനദ്കട്ടും. ഇരുവർക്കും പരിക്ക് ഭേദമായി തിരിച്ചെത്താനാവുമോയെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം അനിഷ്ട സംഭവങ്ങളുണ്ടായ ലഖ്നോ-റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിൽ കളിക്കുന്നതിനിടെയാണ് രാഹുലിന് വലത്തേ കാൽതുടക്ക് പരിക്കേറ്റത്.

സ്കാനിങ്ങിനും മറ്റു പരിശോധനകൾക്കും ശേഷം ബി.സി.സി.ഐ മെഡിക്കൽ സംഘം തുടർചികിത്സ തീരുമാനിക്കും. ഞായറാഴ്ച നെറ്റ്സിൽ പരിശീലനത്തിനിടെയാണ് ഉനദ്കട്ടിന് വലത്തേ തോളിന് പരിക്കേറ്റത്.

Tags:    
News Summary - LSG’s K.L. Rahul, Unadkat out of IPL 2023 due to injury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.