കഴിഞ്ഞ വർഷം ഐ.പി.എല്ലിൽ മോശം പ്രകടനം പുറത്തെടുത്ത ലഖ്നോ സൂപ്പർ ജയന്‍റ്സിന്‍റെ നായകൻ കെ.എൽ രാഹുലിനെ ടീം ഉടമ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിൽ വെച്ച് വിമർശിക്കുന്നത് ഒരുപാട് ചർച്ചയായിരുന്നു. ഒരു കളിക്കാരനെ ഇങ്ങനെ വിമർശിക്കാൻ ഉടമക്ക് അവകാശമില്ലെന്നും കളിയിൽ ഇടപെടാൻ അദ്ദേഹത്തിന് യോഗ്യത ഇല്ലെന്നും ഒരുപാട് പേർ ഗോയങ്കക്ക് എതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ഈ സീസണിൽ പക്ഷെ വ്യത്യസ്തമായ ഒരു ഗോയങ്കെയെയാണ് ലഖ്നോവിന്‍റെ മത്സരങ്ങളിൽ കാണാൻ സാധിക്കുന്നത്. 27 കോടി മുടക്കി ടീമിലെത്തിച്ച നായകൻ ഋഷഭ് പന്ത് അമ്പേ പരാജയമായിട്ടും ഗോയങ്ക ഒരു തരത്തിലുള്ള ദേശ്യവും പുറത്ത് കാണിക്കുന്നില്ല. ഋഷബ് പന്ത് ഓരോ തവണ പുറത്താകുമ്പോഴും ക്യാമറ കണ്ണുകൾ ഗോയങ്കക്ക് നേരെ തിരിയുന്നത് സ്ഥിര കാഴ്ചയാണ്. അദ്ദേഹത്തെ നിരാശനായി കാണപ്പെട്ടിരുന്നുവെങ്കിലും രാഹുലിനോട് ചൂടായത് പോലെ ഒരു തവണ പോലും പന്തിനോട് ഗോയങ്ക ദേഷ്യപ്പെടുന്നുില്ല.
കഴിഞ്ഞ ദിവസം സൺറൈസേഴ്സിനെതിരെയുള്ള മത്സരത്തിൽ പുറത്തായി ലഖ്നോ ഐ.പി.എല്ലിൽ നിന്നും പുറത്തായിട്ടും പന്തുമായും മറ്റ് താരങ്ങളുമായും ചിരിച്ച് കളിച്ച് നിൽക്കുന്ന ഗോയങ്കയെ ആണ് കാണാൻ സാധിക്കുന്നത്. 27 കോടി നഷ്ടപ്പെട്ടിട്ടും കൂളായി നിൽക്കുന്ന ഗോയങ്കയെ ആരാധകർ ട്രോൾ ചെയ്യുന്നുണ്ട്. അടുത്ത സീസണിൽ ടീം മികച്ച രീതിയിൽ തിരിച്ചുവരുമെന്ന് തന്നെയാവണം പന്തിന്‍റെയും ഗോയങ്കയുടെയും ആഗ്രഹം. അതോടൊപ്പം ഈ സീസണിൽ മുഴുവനായും നഷ്ടപ്പെട്ട ഫോം വീണ്ടെടുത്ത് ശക്തമായി പന്ത് തിരിച്ചുവരുമെന്നും ആരാധകരും ആഗ്രഹിക്കുന്നു.
അതേസമയം ലഖ്നോ പ്ലേ ഓഫ് കടക്കാതെ പുറത്താകാനുള്ള കാരണത്തെ കുറിച്ച് ക്യാപ്റ്റൻ ഋഷഭ് പന്ത് സംസാരിച്ചിരുന്നു. ലേലത്തിൽ മികച്ച ടീമിനെയാണ് സൂപ്പർ ജയന്‍റ്സ് സ്വന്തമാക്കിയതെന്നും എന്നാൽ പ്രധാന ബൗളർമാരുടെ പരിക്ക് ടീമിന് വിനയായി മാറുകയായിരുന്നുവെന്നും പന്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.