പടിക്കൽ കലമുടച്ച് സൺറൈസേഴ്സ്; കെ.കെ.ആറിന് അഞ്ച് റൺസ് ജയം

ഹൈദരാബാദ്: ജയിക്കാവുന്ന കളിയും കൈവിട്ട് സൺറൈസേഴ്സ് ഹൈദരാബാദ്. കൊൽക്കത്ത ​നൈറ്റ് റൈഡേഴ്സിന്റെ 172 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന അവർ എട്ട് വിക്കറ്റ് നഷ്ടത്തിൽ 166 റൺസിലൊതുങ്ങി.

ഏകദിന ശൈലിയിൽ ബാറ്റ് വീശി 40 പന്തുകളിൽ 41 റൺസ് നേടിയ നായകൻ ഐഡൻ മാർക്രവും 20 പന്തുകളിൽ 36 റൺസ് എടുത്ത ഹൈന്റിച്ച് ക്ലാസനുമൊഴിച്ചുള്ള സൺറൈസേഴ്സ് ബാറ്റർമാരെല്ലാം തന്നെ നിരാശപ്പെടുത്തി. 14 ഓവറിൽ 124-4 എന്ന നിലയിലായിരുന്ന ടീമിന് വൻ തിരിച്ചടിയായത് ക്ലാസന്റെ പുറത്താകലായിരുന്നു. 172 എന്ന പൊരുതാവുന്ന സ്കോറിലേക്ക് എത്താനാകാതെ വന്നത് തുടരെ വിക്കറ്റുകൾ നഷ്ടമാക്കിയതാണ്. 

മൂന്നോവറിൽ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ശർദൂൽ ഠാക്കൂറും 32 റൺസ് വഴങ്ങി രണ്ട് പേരെ പുറത്താക്കിയ വൈഭവ് അറോറയും കെ.കെ.ആറിന് വേണ്ടി ബൗളിങ്ങിൽ തിളങ്ങി. വരുൺ ചക്രവർത്തി നാലോവറിൽ 20 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കെ.കെ.ആർ,  നായകൻ നിതീഷ് റാണയുടെയും (31 പന്തുകളിൽ 42 റൺസ്) റിങ്കു സിങ്ങിന്റെയും (35 പന്തുകളിൽ 46 റൺസ്) ബാറ്റിങ് മികവിലാണ് മാന്യമായ ടോട്ടൽ നേടിയത്. 

Tags:    
News Summary - Kolkata Knight Riders beats Sunrisers Hyderabad by 5 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.