മൂന്ന് ദിവസങ്ങൾക്കപ്പുറം ആരംഭിക്കുന്ന ഐ.പി.എൽ ടൂർണമെന്‍റിൽ ഒരുപാട് പ്രതീക്ഷകളാണ് ആരാധകർക്കുള്ളത്. ഒരുപാട് മാറ്റങ്ങളുമായാണ് മെഗാലേലത്തിന് ശേഷം ഐ.പി.എൽ ടീമുകൾ എത്തുന്നത്. ടീമുകളെല്ലാം അപ്ഡേറ്റഡായി വമ്പൻ പോരാട്ടങ്ങൾക്കുള്ള ഒരുക്കങ്ങൾ നടത്തുകയാണ്. ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസിലാണ് മുൻ ലഖ്നൗ സൂപ്പർ ജയന്‍റ്സ് നായകൻ കെ.എൽ. രാഹുൽ കളിക്കുന്നത്. ട്വന്‍റി-20യിൽ ഓപ്പണിങ് ബാറ്ററായ രാഹുൽ ഇത്തവണ ആ പൊസിഷനിൽ നിന്നും ഒഴിവായെന്ന വാർത്തയാണ് നിലവിൽ വരുന്നത്.
ഈ വർഷം മധ്യനിരയിലാവും രാഹുൽ ബാറ്റ് ചെയ്യുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതോടെ ഡൽഹി ക്യാപിറ്റൽസിന് ഓപണർമാരായി ജെയ്ക് ഫ്രെയ്സർ മക്ഗർഗിനൊപ്പം ഫാഫ് ഡു പ്ലെസിനെയോ അഭിഷേക് പോറലിനോയോ നിയോഗിക്കാൻ കഴിയും. ഇംഗ്ലണ്ട് സൂപ്പർ താരം ഹാരി ബ്രൂക്ക് അപ്രതീക്ഷിതമായി ഐപിഎല്ലിൽ നിന്ന് പിന്മാറിയത് ഡൽഹി ക്യാപിറ്റൽസ് മധ്യനിരയിൽ അനുഭവസമ്പത്തുള്ള താരത്തിന്റെ അഭാവം നിലനിൽക്കുന്നുണ്ട്. ഇതോടെയാണ് രാഹുൽ മധ്യനിരയിൽ ഇറക്കാൻ ടീം മാനേജ്മെന്റ് ആലോചിക്കുന്നത്. രാഹുലിന് ഇതിലൊരു പ്രശ്നവുമില്ലെന്നും റിപ്പോർട്ട് പറയുന്നു.
നേരത്തെ ഡൽഹിയുടെ ക്യാപ്റ്റൻ സ്ഥാനം വഹിക്കില്ലെന്ന് രാഹുൽ നേരത്തെ അറിയിച്ചിരുന്നു. പഞ്ചാബ് കിങ്സ്, ലഖ്നൗ എന്നിവയുടെ നായകനായിരുന്ന രാഹുൽ ഡൽഹിയിലെത്തി തന്‍റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയായിരുന്നു. അക്സർ പട്ടേലാണ് ഡൽഹിയെ ഈ സീസണിൽ നയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.