'ഒരോ റണ്ണിനും​ 1000രൂപ വീതം'; അസ്​ഹറുദ്ദീന് ​പാരിതോഷികം പ്രഖ്യാപിച്ച്​ കേരള ക്രിക്കറ്റ്​ അസോസിയഷൻ

കൊച്ചി: മുഷ്​താഖ്​ അലി ട്വന്‍റി 20 ടൂർണമെന്‍റിലെ അവിസ്​മരണീയ പ്രകടനത്തോടെ രാജ്യത്തിന്‍റെ ശ്രദ്ധാകേന്ദ്രമായി മാറിയ അസ്​ഹറുദ്ദീന്​ കേരള ക്രിക്കറ്റ്​ അസോസിയേഷന്‍റെ വക പാരിതോഷികം. അസ്​​ഹറുദ്ദീന്‍റെ ഓരോ റൺസിനും 1000രൂപ വീതം നൽകാനാണ്​ തീരുമാനം. കേരള ക്രിക്കറ്റ്​ ​അസോസിയേഷൻ സെക്രട്ടറി ശ്രീജിത്ത്​ വി.നായറാണ്​ ഈ വിവരം ​ഫേസ്​ബുക്കിലൂടെ അറിയിച്ചത്​.

137 റൺസെടുത്ത അസ്​ഹറുദ്ദീന്​ ഇതോടെ 1,37,000രൂപയാണ്​ ലഭിക്കുക. വാംഖഡെ സ്​റ്റേഡിയത്തിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ അസ്​ഹറുദ്ദീന്‍റെ ഉജ്ജ്വ​ലപ്രകടനത്തിന്‍റെ കരുത്തിൽ കേരളം മുംബൈയെ എട്ട്​ വിക്കറ്റിന്​ തകർത്തിരുന്നു.

ഓപ്പണറായിറങ്ങിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ 54 പന്തില്‍ ഒന്‍പത് ഫോറും 11 സിക്‌സും സഹിതം 137 റണ്‍സുമായി കേരളത്തെ വിജയത്തിലെത്തിച്ചിരുന്നു. മുഷ്താഖ് അലി ട്രോഫിയില്‍ ഒരു കേരള താരം സെഞ്ചുറി നേടുന്നത്​ ഇതാദ്യമായാണ്. മുൻ ഇന്ത്യൻ താരം വീരേ​ന്ദർ സെവാഗ്​, കമ​േന്‍ററ്റർ ഹർഷ ഭോഗ്​ലെ അടക്കമുള്ളവർ അസ്​ഹറുദ്ദീന്​ അഭിനന്ദനവുമായി എത്തിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.