ആർ.സി.ബിക്കെതിരെയും പൂജ്യത്തിന് പുറത്ത്; ജോസ് ബട്ലർക്ക് ‘ഡക്ക്’ റെക്കോഡ്

കഴിഞ്ഞ ഐ.പി.എൽ സീസണിൽ റൺവേട്ടക്കാരനിൽ ഒന്നാമനായിരുന്ന രാജസ്ഥാൻ റോയൽസിന്‍റെ ജോസ് ബട്ലർ. ഒരു ഐ.പി.എൽ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടത്തിന്‍റെ അടുത്തുവരെയെത്തി.

ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രാജസ്ഥാൻ ബാറ്റർമാരിൽ രണ്ടാമനാണ് ബട്ലർ. 13 മത്സരങ്ങളിൽനിന്നായി 392 റൺസ്. എന്നാൽ, നാലു തവണയാണ് താരം പൂജ്യത്തിന് പുറത്തായത്.

ഞായറാഴ്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലും താരം പൂജ്യത്തിന് പുറത്തായി. ഇതോടെ ഐ.പി.എൽ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന നാണക്കേടിന്‍റെ റെക്കോഡ് പട്ടികയിൽ താരവും ഇടംപിടിച്ചു. സീസണിൽ നാലു തവണ പൂജ്യത്തിന് പുറത്താകുന്ന ഏഴാമത്തെ ബാറ്ററാണ് താരം. നികോളാസ് പൂരൻ, ശിഖർ ധവാൻ, ഇയോൻ മോർഗൻ എന്നിവരും പട്ടികയിലുണ്ട്.

ബാറ്റിങ്ങിൽ ചീട്ടുകൊട്ടാരം കണക്കെ തകർന്നടിഞ്ഞ സഞ്ജുവും സംഘവും ബാംഗ്ലൂരിനോട് 112 റൺസിനാണ് തോറ്റത്. ബാംഗ്ലൂർ കുറിച്ച 172 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍റെ ഇന്നിങ്സ് 59 റൺസിൽ അവസാനിച്ചു. ഐ.പി.എൽ ചരിത്രത്തിൽ ഒരു ടീമിന്‍റെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ സ്കോറാണിത്.

Tags:    
News Summary - Jos Buttler Creates Unwanted Record After Getting Out For Naught Against RCB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.