Posted On
date_range Updated On
date_range മിച്ചൽ മാർഷിന് പരിക്ക്; ഹൈദരാബാദിനൊപ്പം ചേരാൻ ജേസൺ ഹോൾഡർ യു.എ.ഇയിൽ
ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദ് സ്ക്വാഡിൻെറ ഭാഗമാകുന്നതിനായി വെസ്റ്റിൻഡീസ് ടെസ്റ്റ് ടീം നായകൻ ജേസൺ ഹോൾഡർ യു.എ.ഇയിലെത്തി.
ഓൾറൗണ്ടർ മിച്ചൽ മാർഷിൻെറ പകരക്കാരനായാണ് ഹോൾഡറിൻെറ വരവ്. കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി ഹോൾഡർ ആറുദിവസം റൂം ക്വാറൻറീനിൽ കഴിയും. കോവിഡ് പരിശോധനയിൽ മൂന്ന് തവണ നെഗറ്റീവായാൽ താരം ടീമിനൊപ്പം ചേരും.
തിങ്കളാഴ്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെയാണ് മാർഷിന് പരിക്കേറ്റത്. മത്സരത്തിൽ ആകെ നാല് പന്തുകൾ മാത്രമാണ് മാർഷിന് എറിയാനായത്. അവസാന ബാറ്റ്സ്മാനായി ക്രീസിലെത്തിയെങ്കിലും നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി.
മത്സരത്തിൽ 10 വിക്കറ്റിനാണ് ഹൈദരാബാദ് തോറ്റത്. ഇന്ന് നടക്കുന്ന മത്സരത്തിൽ ഹൈദരാബാദ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.