ഫസ്​റ്റ്​ ക്ലാസ്​ ക്രിക്കറ്റിൽ 1000 വിക്കറ്റ്​ തികച്ച്​ ആൻഡേഴ്​സൺ

മാഞ്ചസ്​റ്റർ: പ്രായം കൂടും തോറും വീര്യം കൂടുകയാണ്​ ജെയിംസ്​ ആ​ൻഡേഴ്​സണ്​. ടെസ്​റ്റ്​ ക്രിക്കറ്റിൽ ഇംഗ്ലണ്ട്​ ടീമി​െൻറ വജ്രായുധമായ ആൻഡേഴ്​സൺ ത​െൻറ കിരീടത്തിൽ മ​റ്റൊരു പൊൻതൂവൽ കൂടി തുന്നിച്ചേർത്തു. ഫസ്​റ്റ്​ ക്ലാസ്​ ക്രിക്കറ്റിൽ 1000 വിക്കറ്റെന്ന അതുല്യ നേട്ടമാണ്​ ഇംഗ്ലീഷ്​ ​പേസർ സ്വന്തമാക്കിയത്​. കൗണ്ടി ചാമ്പ്യൻഷിപ്പിൽ കെൻറിനെതിരായ മത്സരത്തിൽ ലങ്കാഷെയറിനായാണ്​ ജിമ്മി നാഴികക്കല്ല്​ പിന്നിട്ടത്​. മത്സരത്തിൽ കരിയർ ബെസ്​റ്റായ ഏഴിന്​ 19 എന്ന പ്രകടനത്തോടെയാണ്​ താരം തിരിച്ചു കയറിയത്​.

ആൻഡേഴ്​സണി​െൻറ ഇൻസ്വിങ്ങറിന്​ കെൻറ്​ ബാറ്റ്​സ്​മാൻ ഹെയ്​നോ കുൻ ബാറ്റ്​ വെച്ചതോടെ വിക്കറ്റിന്​ പിന്നിൽ കീപ്പർ ക്യാചിലൂടെ ​ട്രേഡ്​മാർക്ക്​ ശൈലിയിലായി റെക്കോഡ്​ വിക്കറ്റ്​ നേട്ടം. ഓൾഡ്​ ട്രാഫോഡിൽ 38കാര​െൻറ അഞ്ചാമത്തെ ഇരയായാണ്​ കുൻ മടങ്ങിയത്​.

ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ടെസ്​റ്റ്​ മത്സരങ്ങൾ കളിച്ചതി​െൻറയും ഏറ്റവും കൂടുതൽ വിക്കറ്റ​ുകൾ സ്വന്തമാക്കുകയും ചെയ്​തതി​െൻറ റെക്കോഡുകൾ ആൻഡേഴ്​സണി​െൻറ പേരിലാണ്​. മത്സരത്തിൽ കെൻറ്​ 26.2 ഓവറിൽ 74 റൺസിന്​ പുറത്തായി. എഴുന്നേറ്റ്​ നിന്ന്​ കൈയ്യടിച്ചാണ്​ ആൻഡേ​ഴ്​സണിനെ ആരാധകർ ഗ്രൗണ്ടിൽ നിന്ന്​ യാത്രയാക്കിയത്​.

ഈ മാസം 39 തികയുന്ന ആൻഡേഴ്​സൺ 2002ൽ ലങ്കാഷെയറിന്​ വേണ്ടിയാണ്​ ഫസ്​റ്റ്​ക്ലാസ്​ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്​. 162​ ടെസ്​റ്റ്​ മത്സരങ്ങളിൽ നിന്നായി 617 വിക്കറ്റുകൾ സ്വന്തമാക്കി. എക്കാലത്തെയും മികച്ച വിക്കറ്റ്​ വേട്ടക്കാരുടെ പട്ടികയിൽ മൂന്നാമതുള്ള ഇന്ത്യയുടെ അനിൽ കും​ബ്ലയേക്കാൾ രണ്ട്​ വിക്കറ്റി​െൻറ കുറവ്​ മാത്രമേയുള്ളൂ.

Tags:    
News Summary - James Anderson took 1,000th First Class wicket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.