പാട്ന: ക്രിക്കറ്റ് മത്സരങ്ങളിൽനിന്നുള്ള ഇടവേളക്കിടെ റിസര്‍വ് ബാങ്ക് ഓഫിസില്‍ ജോലിക്കെത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇഷാന്‍ കിഷന്‍. ആർ.ബി.എയിൽ അസിസ്റ്റന്‍റ് മാനേജരായ ഇഷാന്‍ പാട്ന ഓഫിസിലാണ് എത്തിയത്.
കായിക താരങ്ങൾക്കുള്ള സ്പോർട്സ് ക്വാട്ട വഴി 2017ലാണ് ഇഷാൻ ആർ.ബി.ഐയിൽ നിയമനം നേടുന്നത്. അന്താരാഷ്ട്ര മത്സരങ്ങളും ആഭ്യന്തര ടൂർണമെന്റുകളും ഇല്ലാത്ത ഒഴിവു സമയങ്ങളിലാണ് ഓഫിസിൽ വരുന്നത്. മുതിർന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് താരത്തെ സ്വീകരിച്ചു. കഴുത്തിൽ ആർ.ബി.ഐയുടെ ഐ.ഡി കാർഡ് ധരിച്ച് ഓഫിസിലെ ജീവനക്കാർക്കൊപ്പം സെൽഫിയെടുക്കുന്ന ഇഷാൻ കിഷന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഗ്രേഡ് എ ലെവല്‍ ജീവനക്കാരനായ ഇഷാന്‍ കിഷന് 45000 രൂപ മുതല്‍ 49000 രൂപ വരെയാണ് അടിസ്ഥാന ശമ്പളം. ആനുകൂല്യങ്ങളും അലവൻസുകളും ചേർക്കുമ്പോൾ ശമ്പളം ഒരു ലക്ഷം രൂപക്ക് അടുത്തെത്തും. ദുലീപ് ട്രോഫിയിലാണ് താരം ഇനി കളിക്കുന്നത്. ടൂർണമെന്‍റിൽ ഈസ്റ്റ് സോൺ ടീമിന്റെ ക്യാപ്റ്റനാണ്. ഡി.വൈ. പാട്ടീൽ ട്രോഫി പോലുള്ള അഭ്യന്തര ടൂർണമെന്റുകളിൽ ആർ.ബി.ഐ ടീമിനായും ഇഷാൻ മുമ്പ് കളിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരെയ പരമ്പരയിലാണ് ഇഷാന്‍ ഇന്ത്യൻ ടീമിനായി അവസാനം കളിച്ചത്. ട്വന്‍റി20 പരമ്പരയിലും ഏകദിനത്തിലും ഇഷാന്‍ കളിച്ചു. ശ്രീലങ്കയിൽ ടെസ്റ്റ് കളിക്കുന്ന ഇന്ത്യൻ ടീമിൽ താരത്തെ ഉൾപ്പെടുത്തിയിട്ടില്ല. 2021ലാണ് ഇഷാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.