അയ്യരുടെ സെഞ്ച്വറി പാഴായി; കൊൽക്കത്തയെ തകർത്ത് മുംബൈ

മുംബൈ: അങ്ങനെ സ്വന്തം തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ച് തന്നെ വിജയവഴിയിൽ തിരിച്ചെത്തി മുംബൈ ഇന്ത്യൻസ്. തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ അഞ്ച് വിക്കറ്റിനാണ് നീലപ്പട തകർത്തത്. ടോസ് നഷ്ടമായി ആദ്യം ബാറ്റെടുത്ത കെ.കെ.ആർ വെങ്കിടേഷ് അയ്യരുടെ അപരാജിത സെഞ്ച്വറിയുടെ (104) കരുത്തിൽ 185 റൺസാണെടുത്തത് . മറുപടി ബാറ്റിങ്ങിൽ 14 പന്തുകൾ ബാക്കിനിൽക്കെ 5 വിക്കറ്റ് നഷ്ടത്തിൽ മുംബൈ ലക്ഷ്യം കാണുകയും ചെയ്തു.

ഇഷാൻ കിഷന്റെ കൂറ്റനടി നിറഞ്ഞ ഇന്നിങ്സാണ് മുംബൈ വിജയം എളുപ്പമാക്കിയത്. അഞ്ച് വീതം സിക്സറുകളും ബൗണ്ടറികളുമടക്കം 25 പന്തുകളിൽ താരം 58 റൺസാണെടുത്തത്. രോഹിത് ശർമക്ക് പകരം നായകന്റെ തൊപ്പിയണിഞ്ഞ സൂര്യ കുമാർ യാദവ് 25 പന്തുകളിൽ 43 റൺസ് എടുത്തു. രോഹിതും കിഷനും ചേർന്ന് ആദ്യത്തെ അഞ്ച് ഓവറിൽ 65 റൺസായിരുന്നു കൂട്ടിച്ചേർത്തത്. തിലക് വർമ (30), ടീം ഡേവിഡ് (24) എന്നിവരും തിളങ്ങി.

നേരത്തെ കൊൽക്കത്തക്ക് വേണ്ടി അയ്യർ 51 പന്തുകളിലാണ് 104 റൺസ് അടിച്ചെടുത്തത്. ഒമ്പത് സിക്സറുകളും ആറ് ബൗണ്ടറികളുമാണ് താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. എന്നാൽ, മറ്റ് കെ.കെ.ആർ ബാറ്റർമാരിൽ ആർക്കും തിളങ്ങാനായില്ല. മുംബൈക്കായി ഹൃതിക് ഷൗകീൻ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

Tags:    
News Summary - IPL2023: Mumbai Indians vs Kolkata Knight Riders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-22 01:56 GMT