ഐ.പി.എൽ: ഷാർജ സ്​റ്റേഡിയത്തിൽ പി.സി.ആർ പരിശോധന വേണ്ട

ഷാർജ: ഐ.പി.എൽ മത്സരങ്ങൾ കാണാൻ ഷാർജ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിൽ എത്തുന്നവർ 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ്​ നെഗറ്റീവ്​ ഫലം ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കി. 16 വയസിൽ താഴെയുള്ളവർ സ്​റ്റേഡിയത്തിൽ എത്തരുതെന്ന നിബന്ധനയും ഒഴിവാക്കി. ഇതോടെ ഏത്​ പ്രായത്തിലുള്ളവർക്കും ഷാർജ സ്​റ്റേഡിയത്തിൽ ​പ്രവേശിക്കാൻ കഴിയും. ഷാർജ ക്രിക്കറ്റ്​ സ്​റ്റേഡിയം അധികൃതരാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. ടിക്കറ്റ്​ നിരക്ക്​ കുറച്ചതിന്​ പിന്നാലെയാണ്​ നിയന്ത്രണങ്ങളും ഒഴിവാക്കിയത്​.

കോവിഡ്​ പരിശോധന വേണ്ടതിനാൽ പലരും സ്​റ്റേഡിയത്തിൽ പോകാൻ മടിച്ചിരുന്നു. കുട്ടികളെ കയറ്റാൻ അനുമതി നൽകാത്തതിനാൽ രക്ഷിതാക്കളും ഗാലറിയിലെത്തുന്നത്​ കുറവായിരുന്നു. 150- 200 ദിർഹമായിരുന്ന ടിക്കറ്റ്​ നിരക്ക്​ കഴിഞ്ഞ ദിവസമാണ്​ 60 ദിർഹമായി കുറച്ചത്​. ഐ.പി.എല്ലി​െൻറ വിധി നിർണയ മത്സരങ്ങൾ നടക്കാനിരിക്കെ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക്​ ആശ്വാസകരമാണ്​ ഈ നടപടികൾ. അതേസമയം, അബൂദബി ശൈഖ്​ സായിദ്​ സ്​റ്റേഡിയത്തിൽ കോവിഡ്​ പര​ിശോധന ഫലം നിർബന്ധമാണ്​. ദുബൈയിൽ തുടക്കം മുതൽ ഈ നിബന്ധന ഒഴിവാക്കിയിരുന്നു.

Tags:    
News Summary - IPL No PCR check at Sharjah Stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.