കൊൽക്കത്തക്കെതിരെ ബംഗളൂരുവിന് 223 റൺസ് വിജയലക്ഷ്യം

കൊൽക്കത്ത: ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് 223 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുക്കുകയായിരുന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ (50), വിക്കറ്റ് കീപ്പർ ഫിൽ സാൾട്ട് (48) എന്നിവർ മികച്ച പ്രകടനം നടത്തി.

14 പന്തിൽ 48 റൺസെടുത്ത ഫിൽ സാൾട്ട് മികച്ച തുടക്കമാണ് കൊൽക്കത്തക്ക് നൽകിയത്. മൂന്ന് സിക്സും ഏഴ് ഫോറും അടങ്ങിയതായിരുന്നു ഇന്നിങ്സ്. കൂറ്റനടിക്കാരൻ സുനിൽ നരെയ്ൻ ഇത്തവണ 10 റൺസെടുത്ത് മടങ്ങി. 36 പന്തിൽ ഒരു സിക്സും ഏഴ് ഫോറും അടങ്ങിയതായിരുന്നു ശ്രേയസ് അയ്യരുടെ ഇന്നിങ്സ്.

അവസാന ഓവറുകളിൽ ആന്ദ്രെ റസ്സലും (20 പന്തിൽ 27), രമൺദീപ് സിങ്ങും (ഒമ്പത് പന്തിൽ 24) കൂറ്റനടികളിലൂടെ റൺനിരക്ക് ഉയർത്തി. റിങ്കു സിങ് 24 റൺസെടുത്ത് പുറത്തായി.

ബംഗളൂരു ബൗളർമാർ 20 റൺസാണ് എക്സ്ട്രായായി നൽകിയത്. യാഷ് ദയാൽ, കാമറോൺ ഗ്രീൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജ്, ലോക്കി ഫെർഗൂസൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 

Tags:    
News Summary - IPL KKR vs RCB updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.