ഐ.പി.എൽ 18ാം സീസൺ മാർച്ച് 23 മുതൽ; ഫൈനൽ മേയ് 25ന്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ക്രിക്കറ്റ് 18ാം സീസൺ മത്സരങ്ങൾ മാർച്ച് 23ന് തുടങ്ങും. ബി.സി.സി.ഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ലയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

മേയ് 25ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാവും ഫൈനൽ മത്സരം നടക്കുക. ബി.സി.സി.ഐയുടെ പ്രത്യേക ജനറൽ ബോഡി മീറ്റിങ്ങിനെത്തിയപ്പോഴാണ് രാജീവ് ശുക്ല മാധ്യമങ്ങളോട് ഐ.പി.എൽ സമയക്രമം വെളിപ്പെടുത്തിയത്. 

ഐ.പി.എല്ലിലെ 10 ടീമുകളുടെയും താരലേലം പൂർത്തിയായിരുന്നു. നവംബർ 24, 25 തിയതികളിലെ ലേലത്തിലൂടെയാണ് ടീമുകൾ താരങ്ങളെ സ്വന്തമാക്കിയത്.

കഴിഞ്ഞ സീസൺ ആരംഭിച്ചത് 2024 മാർച്ച് 22നായിരുന്നു. മേയ് 26ന് ചെന്നൈയിലായിരുന്നു ഫൈനൽ നടന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് നിലവിലെ ചാമ്പ്യന്മാർ. 

Tags:    
News Summary - IPL 2025 to begin on March 23, Rajeev Shukla confirms dates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.