ആദ്യ മത്സരത്തിൽ തന്നെ തീ പാറും! ഐ.പി.എൽ ഷെഡ്യൂൾ പുറത്ത്!

ഇന്ത്യൻ പ്രീമിയർ ലീഗ് 18ാം പതിപ്പിനുള്ള ഷെഡ്യൂൾ പുറത്ത്. മാർച്ച് 22ന് ആരംഭിക്കുന്ന പുതിയ സീസണിൽ 74 മത്സരങ്ങൾ നടക്കും. 13 വേദികളിലായി 65 ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ടൂർണമെന്‍റ് മെയ് 25നാണ് അവസാനിക്കുക.  ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പുതിയ കപ്പിത്താന്‍റെ കീഴിലിറങ്ങുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളരൂവിനെ നേരിടും. പേ ഓഫ് മത്സരങ്ങൽക്കുള്ള ഷെഡ്യൂളും നിലവിൽ പുറത്തുവിട്ടിട്ടുണ്ട്.

ടൂർണമെന്‍റ് ആരംഭിച്ച് രണ്ടാം ദിനം തന്നെ ഐ.പി.എൽ ക്ലാസിക്കായ ചെന്നൈ സൂപ്പർ കിങ്സ്-മുംബൈ ഇന്ത്യൻസ് പോരാട്ടം നടക്കും. ചെന്നൈയുടെ തട്ടകമായ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. മാർച്ച് 23ന് രണ്ട് മത്സരങ്ങളാണ് ഷെഡ്യൂൽ ചെയ്തിരിക്കുന്നത്. വൈകിട്ടുള്ള ആദ്യ മത്സരത്തിൽ നിലവിലെ റണ്ണറപ്പുകളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടും. രാത്രിയാണ് സി.എസ്.കെ-മുംബൈ പോരാട്ടം.

മെയ് 20നാണ് ആദ്യ ക്വാളിഫയര്‍. മെയ് 21ന് എലിമിനേറ്ററും മെയ് 23ന് രണ്ടാം ക്വാളിഫയറും നടക്കും. മെയ് 25നാണ് കലാശ പോരാട്ടം. ക്വാളിഫയര്‍ ഒന്നും എലിമിനേറ്ററും ഹൈദരാബാദിലാണ്. മേഗാ ലേലത്തിന് ശേഷമുള്ള ആദ്യ ഐ.പി.എൽ ആയതിനാൽ തന്നെ അതിന്‍റെ ആവേശത്തിലാണ് ആരാധകരെല്ലാം.

Tags:    
News Summary - Ipl 2025 schedule out Kkr will face in Rcb in First Game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.