റെക്കോർഡ് സിക്സറുകളുടെ സീസൺ; താരങ്ങളായി ഡുപ്ലെസിയും ഗില്ലും റാഷിദ് ഖാനും

പതിവ് പോലെ ഇത്തവണത്തെ ഐ.പി.എല്ലിലും വിവിധ ടീമുകളിലെ ബാറ്റർമാർ സിക്സറുകളുടെ പെരുമഴയായിരുന്നു ​പെയ്യിച്ചത്. എന്നാൽ, ഐ.പി.എൽ പതിനാറാം എഡിഷന് മാ​ത്രമായി ഒരു പ്രത്യേകതയുണ്ട്. ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ സിക്‌സറുകൾക്ക് സാക്ഷ്യം വഹിച്ചത് ഈ സീസണാണ്. 1,124 സിക്‌സറുകളാണ് ബാറ്റർമാർ പറത്തിയത്.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസാണ് 36 സിക്‌സുകളുമായി പട്ടികയിൽ മുന്നിൽ. 35 സിക്‌സറുകളോടെ ചെന്നൈ സൂപ്പർ കിംഗ്‌സ് ബാറ്റ്‌സ്മാൻ ശിവം ദുബെ രണ്ടാമതാണ്. ഓറഞ്ച് ക്യാപ് ഹോൾഡർ ശുഭ്മാൻ ഗിൽ 33 എണ്ണവുമായി മൂന്നാമതാണ്.

അതേസമയം, ഐ‌പി‌എൽ 2012 സീസണിൽ 59 സിക്‌സറുകൾ അടിച്ച വെസ്റ്റ് ഇൻഡീസ് ബാറ്റർ ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ഒരു ഐ‌പി‌എൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ അടിച്ചതിന്റെ റെക്കോർഡ്. 2016 സീസണിൽ 38 സിക്‌സറുകൾ അടിച്ച് 16 ഇന്നിംഗ്‌സുകളിൽ നിന്ന് 973 റൺസ് അടിച്ചുകൂട്ടിയ മുൻ ആർസിബി ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ പേരിലാണ് ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ്.

അതേസമയം, ഒരു ഐ.പി.എൽ ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയതിന്റെ റെക്കോർഡ് ഇത്തവണ ഗുജറാത്ത് ടൈറ്റാൻസിന്റെ രണ്ട് താരങ്ങൾക്കാണ്. റാഷിദ് ഖാനും ശുഭ്മാൻ ഗില്ലും മുംബൈ ഇന്ത്യൻസിനെതിരെ അടിച്ച പത്ത് സിക്സറുകളാണ് അതിൽ ഒന്നാമത്. സി.എസ്.കെയുടെ റുതുരാജ് ഗെയ്ക്‍വാദ്, പഞ്ചാബിന്റെ ലിയാം ലിവിങ്സ്റ്റൺ, കെ​.കെ.ആറിന്റെ വെങ്കടേഷ് അയ്യർ എന്നിവരാണ് രണ്ടാം സ്ഥാനത്ത്. മൂന്ന് പേരും ഒരു ഇന്നിങ്സിൽ ഒമ്പത് സിക്സറുകൾ പറത്തിയിരുന്നു. 

Tags:    
News Summary - IPL 2023: season of record sixes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.