രാജസ്ഥാന് ഇനി സാധ്യതയെങ്ങനെ? പ്ലേ ​ഓ​ഫിലെ നാലാമൻ ആരാകും? ഐ.പി.എല്ലിലെ കണക്കിലെ കളികൾ -10 പോയിന്‍റുകൾ

ന്ത്യൻ പ്രീമിയർ ലീഗിലെ ഗ്രൂപ്പ് മത്സരങ്ങൾ ഇന്ന് സമാപിക്കുകയാണ്. വൈ​കു​ന്നേ​രം 3.30ന് ​മും​ബൈ ഇ​ന്ത്യ​ൻ​സ്-​സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്, രാ​ത്രി 7.30ന് ​റോ​യ​ൽ ചാ​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ-​ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് പോ​രാ​ട്ട​ങ്ങ​ൾ ന​ട​ക്കും. ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപർ കിങ്സ്, ലഖ്നോ സൂപർ ജയന്‍റ്സ് എന്നീ ടീമുകൾ പ്ലേഓഫ് ഘട്ടത്തിലേക്ക് ടിക്കറ്റ് ഉറപ്പിച്ചുകഴിഞ്ഞു. പ്ലേഓഫിലെ നാലാംസ്ഥാനത്തേക്ക് മൂന്ന് ടീമുകളാണ് കണ്ണുനട്ടിരിക്കുന്നത് -റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്. ഇതിൽ മറ്റ് രണ്ട് ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ച് മാത്രമേ സഞ്ജുവിന്‍റെ രാജസ്ഥാൻ റോയൽസിന് സാധ്യതയുള്ളൂ.


നിലവിലെ പോയിന്‍റ് പട്ടിക


 

ഐ.പി.എൽ പ്ലേ ഓഫ് -10 പോയിന്‍റുകൾ

1. ഇന്നത്തെ മത്സരഫലം എന്തുതന്നെയായാലും പോയിന്‍റ് പട്ടികയിൽ ഗുജറാത്ത് ടൈറ്റൻസ് ഒന്നാമതാകും. ചെന്നൈ രണ്ടും ലഖ്നോ മൂന്നും. 

2. നാലാം സ്ഥാനക്കാർക്കുള്ള പോരാട്ടത്തിൽ മൂന്ന് ടീമുകൾ -റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്.

3. ഇന്നത്തെ കളിയിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരോ, മുംബൈ ഇന്ത്യൻസോ വിജയിച്ചാൽ രാജസ്ഥാൻ പുറത്ത്.

4. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും, മുംബൈ ഇന്ത്യൻസും -രണ്ടുപേരും വിജയിക്കുകയാണെങ്കിൽ പ്ലേ ഓഫിലെത്തുന്ന ടീമിനെ നെറ്റ് റൺ റേറ്റിന്‍റെ അടിസ്ഥാനത്തിൽ നിശ്ചയിക്കും. ഇവിടെ റോയൽ ചലഞ്ചേഴ്സിന് മുൻതൂക്കമുണ്ട്.

5. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരോ, മുംബൈ ഇന്ത്യൻസോ -ഇവരിൽ ഒരാൾ മാത്രമാണ് ജയിക്കുന്നതെങ്കിൽ അവർ പ്ലേ ഓഫിലെത്തും. അപ്പോഴും രാജസ്ഥാൻ പുറത്ത്. 

6. രണ്ടും ടീമും തോൽക്കുകയാണെങ്കിൽ പ്ലേഓഫിന് യോഗ്യത നേടുന്നവരെ നെറ്റ് റൺ റേറ്റിന്‍റെ അടിസ്ഥാനത്തിൽ നിശ്ചയിക്കും. റോയൽ ചലഞ്ചേഴ്സിനാണ് നിലവിൽ കൂടിയ റൺ റേറ്റ് (+0.180). രാജസ്ഥാന് +0.148 ആണ് റൺ റേറ്റ്.

7. ഇന്നത്തെ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് തോറ്റ് റൺ റേറ്റ് കുറയുകയും ഒപ്പം മുംബൈയും തോൽക്കുകയും ചെയ്യുകയാണെങ്കിൽ രാജസ്ഥാൻ റോയൽസിന് സാധ്യത.

8. പോയന്‍റ് പട്ടിക‍യിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഏഴാമതാകും.

9. ഇന്നത്തെ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് മുംബൈ ഇന്ത്യൻസിനോട് തോൽക്കുകയാണെങ്കിൽ, പഞ്ചാബ് കിങ്സ് എട്ടും, ഡൽഹി കാപിറ്റൽസ് ഒമ്പതാമതും, ഹൈദരാബാദ് പത്തും സ്ഥാനക്കാരാകും.

10. ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ് മുംബൈ ഇന്ത്യൻസിനെ തോൽപ്പിക്കുകയാണെങ്കിൽ നെറ്റ് റൺറേറ്റിന്‍റെ അടിസ്ഥാനത്തിൽ പഞ്ചാബോ ഹൈദരാബാദോ എട്ടാം സ്ഥാനത്തെത്തും. ഡൽഹി പത്താം സ്ഥാനക്കാരാകും. 

Tags:    
News Summary - IPL 2023 Playoffs Race: GT first, CSK second, LSG third, one spot up for grabs now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.