Posted On
date_range Updated On
date_range ഐ.പി.എൽ 2022; സീസണ് മാര്‍ച്ച് 26ന് അരങ്ങേറും, ഫൈനല്‍ മേയ് 29ന്
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് പരമ്പര മാർച്ച് 26ന് ആരംഭിക്കുമെന്ന് ഐ.പി.എൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ അറിയിച്ചു. മുംബൈയിലും പൂണെയിലുമായി നാല് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ഫൈനൽ മത്സരം മെയ് 29 ന് നടത്തുമെന്നും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അറിയിച്ചു.
നേരത്തെ മാര്‍ച്ച് 29ന് ലീഗ് ആരംഭിക്കാനായിരുന്നു തീരുമാനം. ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സിന്റെ അഭ്യര്‍ഥന മാനിച്ചാണ് പുതുക്കിയ തിയതി പ്രഖ്യാപിച്ചത്. വാരാന്ത്യമായ ശനിയാഴ്ച ലീഗ് ആരംഭിക്കുന്ന രീതിയില്‍ ഫിക്സ്ചര്‍ ക്രമീകരിക്കണമെന്നായിരുന്നു സ്റ്റാര്‍ സ്പോര്‍ട്സിന്റെ ആവശ്യം.
ലഖ്നൗ സൂപ്പർ ജയന്റ്സ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ രണ്ട് പുതിയ ടീമുകളെ കൂടി ഉൾപ്പെടുത്തി ഇത്തവണ 70 ലീഗ് മത്സരങ്ങളാണ് ഐ.പി.എല്ലിൽ ഉണ്ടാവുക. ലീഗ് ഘട്ടത്തിന്റെ മത്സര ഫോർമാറ്റും ബി.സി.സി.ഐ വിശദീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.