ഐ.പി.എൽ നിർത്തി; മുംബൈ താരങ്ങളെ ചാർട്ടർ വിമാനങ്ങളിൽ നാട്ടിലെത്തിക്കാൻ ഉടമകളായ റിലയൻസ്​; മറ്റു ടീമുകൾക്കും സഹായ വാഗ്​ദാനം

മുംബൈ: കോവിഡ്​ ബാധയെ തുടർന്ന്​ ഐ.പി.എൽ സീസൺ പാതിവഴിയിൽ നിർത്തിയതോടെ സ്വന്തം താരങ്ങളെ ചാർട്ടർ വിമാനങ്ങളിൽ നാട്ടിലെത്തിക്കുമെന്ന്​ മുംബൈ ഇന്ത്യൻസ്​ ഉടമകളായ റിലയൻസ്​. മറ്റു ടീമുകളിലെ താരങ്ങൾക്കും ഈ വിമാനങ്ങളിൽ നാടുപിടിക്കാമെന്നും റിലയൻസ്​ അറിയിച്ചു. ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്​, കരീബിയൻ താരങ്ങളാണ്​ മുംബൈയിലെ വിദേശികൾ. ട്രെന്‍റ്​ ബൗൾട്ട്​, ആദം മിൽനെ, ജെയിംസ്​ നീഷാം, ഷെയിൻ ബോണ്ട്​ തുടങ്ങിയവരാണ്​ ന്യൂസിലൻഡുകാർ. ഇവർക്കായി പോകുന്ന വിമാനത്തിൽ മറ്റു ന്യൂസിലൻഡ്​ താരങ്ങൾക്കും പോകാനാകും. കരീബിയൻ താരങ്ങളെയുമായി പോകുന്ന വിമാനം ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്​ ബർഗ്​ വഴി പോകും. ഇരു രാജ്യങ്ങളിലെയും താരങ്ങൾക്ക്​ അതിൽ നാടുപിടിക്കാം. മുംബൈക്കൊപ്പമുള്ള ക്വിന്‍റൺ ഡി കോക്കും മാർക്കോ ജാൻസണുമാണ്​ ദക്ഷിണാഫ്രിക്കക്കാർ. കീറൻ പൊള്ളാർഡുമായി തുടർന്ന്​ വിമാനം ട്രിനിഡാഡിലേക്ക്​ പറക്കും. ഒന്നു രണ്ടു ദിവസത്തിനുള്ളിൽ എല്ലാവരെയും നാട്ടിലെത്തിക്കാനാണ്​ പദ്ധതി.

കളി നിർത്തിയ സാഹചര്യത്തിൽ താരങ്ങളെ ഇന്ത്യയിൽ നിർത്തുന്നത്​ അപകടകരമെന്നു മനസ്സിലാക്കി എല്ലാവരെയും മടക്കി അയക്കാൻ ക്ലബുകളും ബി.സി.സി.ഐയും ചർച്ച നടത്തിവരികയായിരുന്നു.

ഇംഗ്ലീഷ്​ താരങ്ങളായ ബെയർസ്​റ്റോ, ജാസൺ റോയ്​, മുഈൻ അലി, കറൻ എന്നിവരുൾപെടെ എട്ടു പേർ ബുധനാഴ്​ച നാട്ടിലെത്തിയിരുന്നു. എല്ലാവരും സർക്കാർ അംഗീകൃത ഹോട്ടലുകളിൽ 10 ദിവസം നിർബന്ധ ക്വാറ​ൈന്‍റൻ പൂർത്തിയാക്കണം.

അതേ സമയം, ഇന്ത്യയിലുള്ള ആസ്​ട്രേലിയക്കാർ നാട്ടിലെത്തുന്നതിന്​​ വിലക്കുള്ളതിനാൽ ഓസീസ്​ താരങ്ങൾ മാലദ്വീപിലോ ശ്രീലങ്കയിലോ കഴിയേണ്ടിവരും. താരങ്ങളും ഒഫീഷ്യലുകളുമായി 40 ഓളം ആസ്​ട്രേലിയക്കാരാണ്​ ഇന്ത്യയിലുള്ളത്​. പാറ്റ്​ കമിൻസ്​, സ്റ്റീവൻ സ്​മിത്ത്​, ​െഗ്ലൻ മാക്​സ്​വെൽ, റിക്കി പോണ്ടിങ്​ തുടങ്ങിയവരുടെ സംഘം ഇതിനകം മാലദ്വീപിലേക്ക്​ പുറപ്പെട്ടിട്ടുണ്ട്​.

Tags:    
News Summary - IPL 2021: Reliance owned-Mumbai Indians arrange multiple chartered flights to send back their players; offers help to other franchises too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.