ആർ.സി.ബി ജഴ്​സിയിൽ മാക്​സ്​​വെല്ലിന് ആദ്യ​ അർധ സെഞ്ച്വറി; എസ്​.ആർ.എച്ചിന്​ 150 റൺസ്​ വിജയലക്ഷ്യം

ചെന്നൈ: ആദ്യ മത്സരത്തിലെ ഗംഭീര വിജയത്തിന്​ ശേഷം സൺറൈസേഴ്​സ്​ ഹൈദരാബാദിനെതിരെ പാഡുകെട്ടിയിറങ്ങിയ റോയൽ ചലഞ്ചേഴ്​സ്​ ബെംഗളൂരുവിന്​ വേണ്ടി ​ഗ്ലെൻ മാക്​സ്​വെല്ലിന്‍റെ വെടിക്കെട്ട്​. 41 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെടെ 59 റൺസെടുത്ത മാക്​സ്​വെല്ലിന്‍റെ കരുത്തിൽ എട്ട്​ വിക്കറ്റിന്​ 149 റൺസാണ്​ ആർ.സി.ബി അടിച്ചെടുത്തത്​.

ആര്‍സിബി ജഴ്‌സിയില്‍ ആദ്യത്തേതും ഐപിഎല്‍ കരിയറിലെ ഏഴാമത്തെയും ഫിഫ്റ്റി കൂടിയാണ് മാക്‌സ്​വെൽ ഇന്ന്​ നേടിയത്. ആർ.സി.ബിക്ക്​ വേണ്ടി നായകൻ വിരാട്​ കോഹ്​ലി 33 റൺസെടുത്തു. 29 ബോളിൽ നാല്​ ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു കോഹ്​ലിയുടെ ഇന്നിങ്​സ്​. ടീമിലെ മറ്റാർക്കും കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. മലയാളി താരം ദേവ്​ദത്ത്​ പടിക്കൽ 11 റൺസെടുത്ത്​ പുറത്തായി. കഴിഞ്ഞ കളിയിലെ വെടിക്കെട്ട്​ താരം എബി ഡിവില്ലേഴ്​സ്​ ഒരു റൺസ്​ മാത്രമാണെടുത്തത്​.

മൂന്നു വിക്കറ്റുകളെടുത്ത ജാസണ്‍ ഹോള്‍ഡറാണ് എസ്ആര്‍എച്ച് ബൗളിങ് നിരയിൽ അപകടകാരിയായത്​. റാഷിദ് ഖാന്‍ രണ്ടു വിക്കറ്റുകളെടുത്തു. ഭുവനേശ്വര്‍ കുമാര്‍, ഷഹബാസ് നദീം, ടി നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

Tags:    
News Summary - ipl 2021 rcb vs srh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.