ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിങ് തെരഞ്ഞെടുത്തു; ഇന്ത്യൻ ടീമിൽ സചിനും യുവരാജും പത്താൻ സഹോദരങ്ങളും

റായ്പുർ: ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ഫൈനലിൽ വെസ്റ്റിൻഡീസ് മാസ്റ്റേഴ്സിന് ബാറ്റിങ്. ഇന്ത്യ മാസ്റ്റേഴ്സിനെതിരെ ടോസ് നേടിയ ബ്രയാൻ ലാറ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇതിഹാസ താരം സചിൻ തെണ്ടുൽക്കർ നയിക്കുന്ന ഇന്ത്യൻ ടീമിൽ യുവരാജ് സിങ്, യൂസുഫ് പത്താൻ, ഇർഫാൻ പത്താൻ, അമ്പാട്ടി റായിഡു ഉൾപ്പെടെയുള്ള താരങ്ങൾ അണിനിരക്കുന്നുണ്ട്. റായ്പുരിലെ ഷഹീദ് വീർ നാരായൺ സിങ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം.

കളിച്ച അഞ്ചിൽ നാലു മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. സെമിയിൽ ആസ്ട്രേലിയൻ മാസ്റ്റേഴ്സിനെ 94 റൺസിനാണ് തോൽപിച്ചത്. രണ്ടാം സെമിയിൽ ശ്രീലങ്കൻ മാസ്റ്റേഴ്സിനെ ആറ് റൺസിന് മറികടന്നാണ് വെസ്റ്റിൻഡീസ് ഫൈനലിൽ എത്തിയത്.

ലാറക്കു പുറമെ, ഡ്വെയ്ൻ സ്മിത്ത്, ലെൻഡിൽ സിമ്മൺസ്, ദിനേഷ് രാംദിൻ തുടങ്ങിയവരാണ് വിൻഡീസ് നിരയിലെ പ്രധാനികൾ.

Tags:    
News Summary - International Masters League: India Masters vs West Indies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.