Posted On
date_range Updated On
date_range ഐ.സി.സി അംഗത്വമായി; ഇനി ക്രിക്കറ്റിൽ ഉയരങ്ങൾ കുറിക്കാൻ മംഗോളിയയും താജികിസ്താനും സ്വിറ്റ്സർലൻഡും
ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ പുതിയ അംഗങ്ങളായി മംഗോളിയ, താജികിസ്താൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ കൂടി. 78ാമത് വാർഷിക യോഗത്തിലാണ് ഏഷ്യക്കും യൂറോപിനും പുതിയ പ്രാതിനിധ്യമായത്. മംഗോളിയയും താജികിസ്താനും ഏഷ്യയിൽനിന്ന് 22, 23ാമത് അംഗങ്ങളും സ്വിറ്റ്സർലൻഡ് യൂറോപിലെ 35ാമത് അംഗവുമാണ്. ഇതോടെ മൊത്തം അംഗസംഖ്യ 106 ആയി.
അംഗത്വം ലഭിച്ചെങ്കിലും ഈ രാജ്യങ്ങളിൽ ഇനിയും ക്രിക്കറ്റിന് കാര്യമായ േവരോട്ടമായിട്ടില്ല. മംഗോളിയയിൽ സ്കൂളുകളിലും മറ്റും കളി തുടങ്ങിയ ക്രിക്കറ്റ് മുഖ്യധാരയിലെത്തുമെന്നാണ് പ്രതീക്ഷ. സ്വിറ്റ്സർലൻഡിൽ പക്ഷേ, 1817ൽ തുടങ്ങിയതാണ് ഈ കായിക ഇനം. എല്ലാ രാജ്യങ്ങളിലും ദേശീയ കായിക സംഘടനകൾ നിലവിൽ വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.