കോഹ്​ലിപ്പടയൊക്കെ എന്ത്​..; ഇവരായിരുന്നു ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റിങ്​ ലൈനപ്പ്​ -ഷെയിൻ വോൺ

വിരാട്​ കോഹ്​ലിയും രോഹിത്​ ശർമയും നയിക്കുന്ന ഇന്ത്യയുടെ ഇപ്പോഴത്തെ ബാറ്റിങ്​ നിരയെ ഏറ്റവും മികച്ചതെന്ന്​ വിശേഷിപ്പിക്കാൻ കഴയില്ലെന്ന്​ അഭിപ്രായപ്പെട്ട്​​ ആസ്​ട്രേലിയൻ സ്​പിൻ ഇതിഹാസം ഷെയിൻ വോൺ. താൻ പന്തെറിഞ്ഞ ഇന്ത്യയുടെ മുൻ ബാറ്റിങ്​ സൂപ്പർതാരങ്ങളായ വീരേന്ദർ സെവാഗ്​, രാഹുൽ ദ്രാവിഡ്​, സചിൻ ടെണ്ടുൽക്കർ, സൗരവ്​ ഗാംഗുലി, വി.വി.എസ്​ ലക്ഷ്​മൺ എന്നിവരുടെ ഏഴയലത്ത്​ ഇപ്പോഴത്തെ ബാറ്റിങ്​ ലൈനപ്പ്​ വരില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്​സ്​മാൻമാരിൽ ഒരാളായി വിരാട്​ കോഹ്​ലിയെ എടുത്തു പറഞ്ഞ വോൺ, പക്ഷെ പഴയ ഇന്ത്യൻ ടീമിനെ തന്നെയാണ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച​ ബാറ്റിങ്​ ശക്തികേന്ദ്രമായി കണക്കാക്കുന്നത്​.

എക്കാലത്തേയും മികച്ച ഇന്ത്യൻ നിരയെന്ന്​ നിരന്തരം പറയപ്പെടുന്ന വിരാട്​ കോഹ്​ലിയുടെ ടീം ഏത്​ സാഹചര്യത്തിലും സ്ഥിരമായി ടെസ്റ്റുകൾ ജയിക്കാൻ ബൗളിങ്​ മികവിനെയാണ്​ ആശ്രയിക്കുന്നതെന്നും വോൺ വ്യക്​തമാക്കി. എങ്കിലും 2020 മുതൽ 25.4 ബാറ്റിംഗ് ശരാശരിയുള്ള ഇന്ത്യൻ ടീമിലെ ഇപ്പോഴത്തെ ബാറ്റ്​സ്​മാൻമാർ മികച്ച പ്രകടനമാണ്​ കാഴ്​ച്ചവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - India's batting not as strong as Dravid Ganguly Laxman Sachin Sehwag says Shane Warne

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT