ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ബംഗ്ലാദേശ് പര്യടനം ഒരുവർഷത്തേക്ക് നീട്ടിവെച്ചു, കാരണം ഇതാണ്...

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ബംഗ്ലാദേശ് പര്യടനം നീട്ടിവെച്ചതായി ബി.സി.സി.ഐ. ഈ വർഷം ആഗസ്റ്റിൽ നിശ്ചയിച്ചിരുന്ന പര്യടനം 2026 സെപ്റ്റംബറിലേക്കാണ് നീട്ടിയത്. മൂന്നു ഏകദിനങ്ങളും മൂന്നു ട്വന്‍റി20 മത്സരങ്ങളുമാണ് ഇന്ത്യ ബംഗ്ലാദേശിൽ കളിക്കുന്നത്.

ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷനും (ബി.സി.ബി) ബി.സി.സി.ഐയും സംയുക്തമായാണ് മത്സരം നീട്ടിവെക്കാൻ തീരുമാനിച്ചത്. തിരക്കേറിയ അന്താരാഷ്ട്ര മത്സരങ്ങളും മറ്റു അസൗകര്യങ്ങളും കണക്കിലെടുത്താണ് ഇരു ബോർഡുകളും പര്യടനം ഒരു വർഷത്തേക്ക് നീട്ടിവെച്ചത്. അടുത്ത വർഷം ഇന്ത്യൻ ടീമിനെ സ്വീകരിക്കാനുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് അറിയിച്ചു.

പുതിയ തീയതിയും മത്സരക്രമവും പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - India’s August 2025 white-ball tour of Bangladesh postponed to September 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.